കോട്ടയം∙ മണർകാട് സെന്റ് മേരീസ് കോളജിലെ കെമിസ്ട്രി വിഭാഗവും ഐക്യുഎസിയും സംയുക്തമായി ഐപിആർ ഇൻഫർമേഷൻ സെന്റർ, കെഎസ്സിഎസ്ടിഇയുടെ സഹകരണത്തോടെ ബൗദ്ധിക സ്വത്തവകാശങ്ങൾ (ഐപിആർ) എന്ന വിഷയത്തിൽ ഏകദിന വർക്ഷോപ്പ് സംഘടിപ്പിച്ചു. കോളജ് മാനേജർ റവ.
ഫാ. സനോജ് കരോട്ടേക്കുട്ട് ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ സനീജു.എം.സാലു അധ്യക്ഷനായി.
മഹാത്മാഗാന്ധി സർവകലാശാല റജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, കെഎസ്സിഎസ്ടിഇ ടെക്നിക്കൽ ഓഫിസർ സഫിഖ്.എസ്, ഫെബിൻ ജെയിംസ് എന്നിവർ ക്ലാസ്സ് എടുത്തു.
പരിപാടിയിൽ വിവിധ വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു. ഭൗതിക സ്വത്തവകാശത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ വർക്ഷോപ്പ് സഹായകരമായി എന്ന് പങ്കെടുത്ത അധ്യാപകരും വിദ്യാർഥികളും അഭിപ്രായപ്പെട്ടു.
കോഓർഡിനേറ്റർ ടോണി ഫ്രാൻസിസ്, ഡോ.ഷോളി ക്ലയർ ജോർജ്, ദിവ്യ ജോർജ്, ഷെറി മാത്യൂസ്, ഡോ മൊയ്തീൻ.സി, ജിജി ജോസഫ്, ഡോ. മേഘ മരിയ സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

