ചങ്ങനാശേരി ∙ നടൻ സലിംകുമാർ പറഞ്ഞു, ‘മലയാള സിനിമയിലെ രണ്ട് ജെന്റിൽമെൻ വന്നത് എസ്ബിയിൽനിന്നാണ്’. പൊതുപരിപാടിക്കായി എസ്ബി കോളജിലെത്തിയപ്പോഴാണ് സലിംകുമാർ ഇക്കാര്യം പറഞ്ഞത്.
നിത്യഹരിത നായകൻ പ്രേംനസീറും നടൻ കുഞ്ചാക്കോ ബോബനുമാണ് സലിംകുമാർ പറഞ്ഞ ജെന്റിൽമെൻ. ജീവിതത്തിലും സിനിമയിലും ഇരുവർക്കും ദുശീലങ്ങളില്ലാത്തതിനു കാരണം ഇവർ എസ്ബിയുടെ പൂർവ വിദ്യാർഥികളായതിനാലാണെന്നും സലിംകുമാർ പറഞ്ഞു.
എസ്ബിയിലെ പഠനകാലത്തെ ഓർമകൾ പങ്കിടുന്ന പ്രേംനസീറിന്റെ വിഡിയോ ഇന്നും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വീട്ടുകാരറിയാതെ കോളജ് പഠനകാലത്ത് ചങ്ങനാശേരി ടൗണിലെ തിയറ്ററിൽ സിനിമ കാണാൻ പോയതും കുറ്റബോധം തോന്നി ഇന്റർവെൽ സമയത്ത് പുറത്തേക്കിറങ്ങിയ ഓർമകളും കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരുന്നു. അന്ന് തിയറ്ററിനു പുറത്തു വച്ച സൈക്കിൾ ആരോ മോഷ്ടിച്ചു.
അതോടെ ക്ലാസ് കട്ട് ചെയ്തുള്ള സിനിമ കാണലും നിർത്തിയെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. പിന്നീട് ഡോക്ടർ ലൗ എന്ന സിനിമയിലൂടെ നായകനായി വീണ്ടും കുഞ്ചാക്കോ ബോബൻ എസ്ബിയിലെ ക്ലാസ് മുറിയിലേക്കെത്തി.
എംജി സോമൻ, സംവിധായകരായ സിബി മലയിൽ, ജിത്തു ജോസഫ്, മാർട്ടിൻ പ്രക്കാട്ട്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ തുടങ്ങി എസ്ബി കോളജ് മലയാള സിനിമയ്ക്കു നൽകിയ സംഭാവനകളുടെ നിര നീളുന്നതാണ്.
എസ്ബിയിലെ ഷെയ്ക്സ്പിയർ നാടകം 90ന്റെ നിറവിൽ
1937ലാണ് എസ്ബി കോളജിൽ ഷെയ്ക്സ്പിയർ നാടകത്തിനു വേദി ഒരുങ്ങിയത്. തുടക്കമിട്ടത് നിരൂപകനും ഇംഗ്ലിഷ് വിഭാഗം അധ്യാപകനുമായ പ്രഫ.
എം.പി.പോൾ ആയിരുന്നു. ആദ്യ നാടകം മാക്ബത്തായിരുന്നു.
തുറന്ന വേദിയിലും കല്ലറയ്ക്കൽ ഹാളിലും കാവുകാട്ട് ഹാളിലും നാടകം അരങ്ങ് തകർത്തു. അധ്യാപകരും വിദ്യാർഥികളും നാടകം അരങ്ങിലെത്തിച്ചു.
1948ൽ മർച്ചന്റ് ഓഫ് വെനീസ് എന്ന നാടകത്തിൽ യഹൂദ വ്യാപാരിയായ ഷൈലോക്കിനെ അവതരിപ്പിച്ച അബ്ദുൽ ഖാദറിനെ മലയാളിക്കു മറക്കാൻ കഴിയില്ല. നിത്യഹരിത നായകൻ പ്രേംനസീറായിരുന്നു അത്.
എസ്ബി കോളജിൽ നടക്കുന്ന പ്രേംനസീർ നാടക മത്സരത്തിൽ മികച്ച നടനുള്ള വെള്ളിയിൽ തീർത്ത ട്രോഫി ഏർപ്പെടുത്തിയതും നസീറാണ്. പ്രേംനസീർ ചലച്ചിത്രമേളയും ഇപ്പോൾ എല്ലാ വർഷവും ആഘോഷപൂർവം നടത്തുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

