കുറിച്ചി ∙ ഔട്പോസ്റ്റ് – കൈനടി റോഡ് യാത്രക്കാർക്കു പേടിസ്വപ്നമാകുന്നു. മാസങ്ങളുടെ ഇടവേളയിൽ ആനമുക്ക് ഭാഗത്ത് 2 അപകട
മരണങ്ങളാണ് സംഭവിച്ചത്. ഔട്പോസ്റ്റ് മുതൽ കരിനാട്ടുവാല വരെയുള്ള ഭാഗം അപകടങ്ങളുടെ ബ്ലാക്ക് സ്പോട്ടായി മാറുകയാണ്.
വീതി കുറഞ്ഞ റോഡും കൊടുംവളവുകളും അമിതവേഗവും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതുമാണ് അപകടങ്ങൾക്കു കാരണം.
സ്ഥലപരിചയമില്ലാതെ എത്തുന്ന യാത്രക്കാരാണ് കൂടുതൽ അപകടത്തിൽപെടുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ് കാലാനുസൃതമായി വികസിപ്പിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.
എന്നാൽ നടപടികളുണ്ടാകുന്നില്ല.
അപകടകാരണങ്ങൾ 1. വളവുകൾ, കട്ടിങ്ങുകൾ
മോസ്കോ, മീശമുക്ക്, പുത്തൻപള്ളി, ഗവ.
എൽപി സ്കൂൾ, ഇടനാട്ടുപടി, കുറിച്ചി വലിയപള്ളി ഭാഗങ്ങളിൽ കൊടുംവളവുകളുണ്ട്. ഇംഗ്ലിഷ് അക്ഷരമാലയിലെ ‘എസ്’ പോലുള്ള വളവുകളുമുണ്ട്.
യാത്രക്കാരുടെ കാഴ്ചയെ മറയ്ക്കുന്ന വളവുകളിൽ മുന്നറിയിപ്പ് ബോർഡുകളില്ല. റോഡിന്റെ വശങ്ങളിലെ കട്ടിങ്ങുകൾ ഇരുചക്രവാഹന യാത്രക്കാർക്കു ഭീഷണിയാണ്.
2.
വീതിയില്ലാ റോഡ് വീതി കുറഞ്ഞ റോഡിലൂടെ നൂറുകണക്കിനു വാഹനങ്ങളാണ് പായുന്നത്. കാൽനടക്കാർ ഓടി മാറേണ്ട
സ്ഥിതിയാണ്. ഒട്ടേറെ ഇടറോഡുകളും പ്രധാന റോഡിലേക്ക് വന്നുചേരുന്നുണ്ട്.
ഇടറോഡുകളെ സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡില്ല.
3. അമിതവേഗം
ഈ റൂട്ടിൽ സ്വകാര്യ ബസുകൾ മരണപ്പാച്ചിലാണ്.
അമിത ഭാരം കയറ്റിയ ടോറസ് – ടിപ്പർ ലോറികളും നിയന്ത്രണങ്ങളില്ലാതെ പായുന്നു. ആനമുക്ക് ഭാഗത്തെ ഇറക്കത്തിലൂടെ വാഹനങ്ങൾ പാഞ്ഞെത്തുന്നത് അപകടത്തിനു കാരണമാകുന്നു.
ഇവിടെ നടപ്പുറം ഭാഗത്തേക്കുള്ള ഇടറോഡിൽ നിന്നു വാഹനങ്ങളെത്തുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപെടില്ല.
4. സുരക്ഷയില്ല, ഇരുൾ നിറഞ്ഞു
റോഡിൽ പലയിടത്തും സുരക്ഷാ സംവിധാനങ്ങളോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ല. കുറിച്ചി വലിയപള്ളിക്കു സമീപം റോഡരികിലെ കുളത്തിനു സുരക്ഷാവേലികളില്ല.
റോഡിൽ മതിയായ വഴിവിളക്കുകളില്ല. ഉള്ള വഴിവിളക്കുകളാകട്ടെ ചെറിയ വെളിച്ചം നൽകുന്നതാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

