കുറവിലങ്ങാട് ∙ മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ പ്രസിദ്ധമായ മൂന്നുനോമ്പ് തിരുനാളിനു തുടക്കമായതോടെ കുറവിലങ്ങാടിന്റെ വഴികൾ ഇനി മുത്തിയമ്മയുടെ സന്നിധിയിലേക്ക്. പ്രദക്ഷിണങ്ങൾ ഇന്ന് വൈകിട്ട് 8.15ന് ജൂബിലി കപ്പേളയിൽ സംഗമിക്കും.
പള്ളിയിൽ നിന്നുള്ള പ്രദക്ഷിണം ചെറിയ പള്ളിയിൽ നിന്നാണ് ആരംഭിക്കുക. പ്രദക്ഷിണത്തിനു മുന്നിൽ തീവെട്ടികൾ ഉണ്ടായിരിക്കും.
പ്രദക്ഷിണത്തിന് തീവെട്ടികൾ ഉപയോഗിക്കുന്ന അപൂർവം ദേവാലയങ്ങളിൽ ഒന്നാണ് കുറവിലങ്ങാട് പള്ളി.
പതിനായിരക്കണക്കിനു വിശ്വാസികൾ പ്രദക്ഷിണത്തിന്റെ ഭാഗമാകും. പ്രദക്ഷിണങ്ങൾ ജൂബിലി കപ്പേളയിൽ പ്രവേശിക്കുന്നതിനും പ്രത്യേക ക്രമമുണ്ട്.
പകലോമറ്റത്തു നിന്നുള്ള പ്രദക്ഷിണം ആദ്യം. തുടർന്ന് വലിയ പള്ളിയിൽ നിന്നുള്ള പ്രദക്ഷിണം.
തോട്ടുവായിൽ നിന്നുള്ള പ്രദക്ഷിണം മൂന്നാമത്. നാലാമത് കുര്യനാട് നിന്നുള്ള പ്രദക്ഷിണം.
കപ്പേളയിലേക്കു അവസാനമായി പ്രവേശിക്കുന്നത് കോഴായിൽ നിന്നുള്ള പ്രദക്ഷിണമാണ്. ലദീഞ്ഞിനു ശേഷം തിരികെ പള്ളിയിലേക്ക്.
മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യമായ ബാവുസ നമസ്കാരമാണ് ഇത്തവണത്തെ തിരുനാളിന്റെ പ്രത്യേകത.
നിനവേക്കാരുടെ യാചന എന്നറിയപ്പെടുന്ന ബാവുസ നമസ്കാരം പഴയകാലത്ത് മൂന്നുനോമ്പ് തിരുനാളിന്റെ പ്രധാന കർമമായിരുന്നു. പതിറ്റാണ്ടുകളായി നിലച്ചു പോയ ഈ പാരമ്പര്യമാണ് വീണ്ടെടുക്കുന്നത്.
തീർഥാടകരുടെ സൗകര്യത്തിനായി വഞ്ചിനാട് എക്സ്പ്രസിന് ഇന്ന് മുതൽ 28 വരെ വൈക്കം റോഡ് സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

