എരുമേലി ∙ റാന്നി റോഡിൽ വനം വകുപ്പ് ഓഫിസിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓട നവീകരണം ആരംഭിച്ചു.
പൊലീസ് സ്റ്റേഷൻ റോഡ് മുതൽ വനം വകുപ്പ് ഓഫിസിനു സമീപത്തുവരെ ഓടയിൽ ഒഴുക്ക് തടസ്സപ്പെട്ടതുമൂലം റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് പതിവായിരുന്നു. കഴിഞ്ഞ 6 മാസം മുൻപ് ദേശീയപാത അതോറിറ്റി അധികൃതർ ഇടപെട്ട് കുറച്ച് സ്ഥലത്തെ സ്ലാബ് നീക്കി ഓട ശുചിയാക്കിയിരുന്നു.
എന്നാൽ ഓടയിലെ ജലം വലിയ തോട്ടിലേക്ക് ഒഴുകുന്നതിനുള്ള കലുങ്ക് വരെ മാലിന്യം നീക്കുകയോ ഓട
നവീകരിക്കുകയോ ചെയ്തില്ല. ഇതുമൂലം ഇവിടെ മഴ പെയ്താൽ ഉടൻ വെള്ളക്കെട്ട് രൂപപ്പെടുമായിരുന്നു.
റോഡിലെ വെള്ളക്കെട്ട് മൂലം വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ കച്ചവട സ്ഥാപനങ്ങളിലേക്കു മലിനജലം തെറിക്കുന്നത് പതിവായിരുന്നു.
പരാതി വ്യാപകമാകുകയും കച്ചവടക്കാരും നാട്ടുകാരും പ്രതിഷേധവുമായി വരികയും ചെയ്തതോടെയാണ് 6 മാസം മുൻപ് കുറച്ചു ഭാഗത്തെ ഓട ശുചിയാക്കി സ്ലാബ് മാറ്റിയത്.
ഇപ്പോൾ തീർഥാടന കാലം കഴിഞ്ഞതോടെയാണ് ബാക്കി സ്ഥലത്തെ ഓട
നവീകരിക്കുന്നത്. നിലവിലുള്ള ഓടയുടെ മുകളിൽ വലിയ സ്ലാബുകളാണു സ്ഥാപിച്ചിരുന്നത്.
ഇതുമൂലം സ്ലാബ് നീക്കി ഓട ശുചിയാക്കുന്നതിനു ബുദ്ധിമുട്ടായിരുന്നു.
ഈ സ്ലാബ് പൂർണമായും പൊളിച്ചുനീക്കിയ ശേഷമാണ് ഇപ്പോൾ ഓട ശുചിയാക്കുന്നത്.
ഇതിനു ശേഷം ഓടയിലെ മാലിന്യം നീക്കാൻ കഴിയും വിധം ചെറിയ സ്ലാബുകൾ സ്ഥാപിക്കും.
പൈപ്പുകൾ നീക്കണമെന്ന് അധികൃതർ
ഓടയിലെ മലിനജലം തോട്ടിലേക്ക് ഒഴുക്കുന്ന കലുങ്കിന്റെ അടിയിൽ കൂടി കടന്നുപോകുന്ന പൈപ്പുകൾ കാരണം മലിനജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ ഈ ശുദ്ധജല പൈപ്പുകൾ കലുങ്കിന്റെ അടിയിൽ നിന്നു നീക്കണമെന്നും ദേശീയപാത അധികൃതർ ആവശ്യപ്പെട്ടു. ഓട
ശുചിയാക്കുന്നതിനൊപ്പം ഓടയിലെ ജലം സുഗമമായി ഒഴുകുന്ന വിധത്തിൽ ഓടയുടെ നവീകരണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

