തലയോലപ്പറമ്പ് ∙ തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പകൽപൂരം 25ന് വൈകിട്ട് 4ന്. 15 ഗജവീരൻമാർ അണിനിരക്കും.
ഗുരുവായൂർ ഇന്ദ്രസെൻ തിടമ്പേറ്റും. മേളപ്രമാണി ചെറുശേരി കുട്ടൻ മാരാരുടെ പ്രമാണിത്വത്തിൽ 100ൽ അധികം വാദ്യകലാകാരന്മാർ മേളം ഒരുക്കും. പൂരത്തിൽ പങ്കെടുക്കാൻ വൈകിട്ടോടെ ആനകൾ എത്തിത്തുടങ്ങിയതോടെ ഇഷ്ടപ്പെട്ട
ആനയെ അടുത്തുകാണാനും ചിത്രം പകർത്താനും തിരുപുരത്തേക്ക് ആനപ്രേമികളുടെ പ്രവാഹമായി. ക്ഷേത്രത്തിന്റെ തെക്കേ മൈതാനത്താണ് പൂരത്തിന് എഴുന്നള്ളിക്കുന്നത്.
മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി ദീപപ്രകാശനം നടത്തുന്നതോടെ മേള പെരുമഴ ആരംഭിക്കും.
തിരുപുരത്തപ്പന്റെ പൂരം ദർശിച്ച് സായുജ്യം നേടാൻ നാടിന്റെ നാനാദിക്കുകളിൽ നിന്നുള്ള ഭക്തരും ആനക്കമ്പക്കാർ, മേളക്കമ്പക്കാർ തുടങ്ങിയവരും എത്തിത്തുടങ്ങിയതോടെ തലയോലപ്പറമ്പ് ആഘോഷത്തിലാണ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പൂരമൈതാനിയിൽ കൂറ്റൻ പന്തലാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്.
രാവിലെ 9ന് നടത്തുന്ന വലിയ ശ്രീബലിക്ക് 5 ഗജവീരന്മാർ അണിനിരക്കും.
ചൊവ്വല്ലൂർ മോഹന വാരിയരുടെ പ്രമാണിത്വത്തിൽ മേളം ഒരുക്കും. രാത്രി 9.30ന് വലിയ വിളക്ക് ചോറ്റാനിക്കര ഹരീഷ് മാരാരുടെ പ്രമാണിത്വത്തിൽ മേളം ഒരുക്കും.
വൈകിട്ട് തൃശൂർ പൂരത്തിനു സമാനമായ കുടമാറ്റം, മയിലാട്ടം എന്നിവയും ഉണ്ടാകും.
ഇത്തിത്താനം വിഷ്ണു നാരായണൻ, ഗുരുവായൂർ പീതാംബരൻ, കുറുവട്ടൂർ ഗണേഷ്, ഗുരുവായൂർ ശ്രീധരൻ, ഗുരുവായൂർ വലിയ വിഷ്ണു, പനയ്ക്കൽ നന്ദനൻ, തിരു ആറാട്ടുകാവ് കാളിദാസൻ, പുത്തൻകുളം കേശവൻ, പോളക്കുളം വിഷ്ണു നാരായണൻ, പുത്തൻകുളം മോദി, പീച്ചിയിൽ രാജീവ്, ഉണ്ണിപ്പള്ളി ഗണേശൻ, പുത്തൻകുളം വിക്രം, വേമ്പനാട് അർജുനൻ എന്നീ ഗജവീരൻമാർ ചമയങ്ങൾ അണിഞ്ഞ് പൂരത്തിന് അണിനിരക്കും. നാളെ രാവിലെ 9ന് വിശേഷാൽ ശ്രീബലി, 12.30ന് ആറാട്ട് സദ്യ, 4.30ന് കൊടിയിറക്ക്, 5.30ന്, ആറാട്ട് പുറപ്പാട്, ഗുരുവായൂർ ഇന്ദ്രസെൻ തിടമ്പേറ്റും.
7ന് ആറാട്ട്. 7.30ന് ഭക്തിഗാനസുധ, 9ന് ആറാട്ട് എതിരേൽപ്, ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരുടെ പ്രമാണത്തിൽ മേജർ സെറ്റ് പഞ്ചവാദ്യം, 12ന് ഇറക്കിപ്പൂജ എന്നിവ നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

