കോട്ടയം∙ ‘എസ്.എച്ച്. മെഡിക്കൽ സെന്റർ സഖിയും സ്നേഹിതയും ചേർന്ന് സംഘടിപ്പിച്ച ‘നെഞ്ചോരം’ എന്ന സ്തനാർബുദ ബോധവത്കരണ പരിപാടി ആശുപത്രിയിൽ നടത്തി.
സ്ത്രീകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവത്കരണവും, പ്രാഥമികഘട്ടത്തിൽ രോഗം കണ്ടെത്താനുള്ള പ്രാധാന്യവും ഉൾപ്പെടുത്തി വിവിധ പ്രഭാഷണങ്ങളും അനുഭവ പങ്കുവയ്ക്കലുകളും നടന്നു.
ഡോ. ജിഷ ടി.യു., സിസ്റ്റർ ജീന റോസ്, ഡോ.
റെജി പോൾ, സിനിമാതാരം വിൻസി അലോഷ്യസ്, ചിന്നു മാത്യു, സിസ്റ്റർ ലിറ്റിൽ ഫ്ളവർ, സിസ്റ്റർ ലിറ്റ്ടി അബ്രഹാം എന്നിവർ പങ്കെടുത്തു. സിനിമാതാരം വിൻസി അലോഷ്യസ് സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.
ഡോക്ടറുടെ മുന്നിൽ പോകുന്നത് ലജ്ജിക്കേണ്ട കാര്യമല്ല, സ്ത്രീകൾക്ക് സ്വന്തം ആരോഗ്യം മുൻതൂക്കം നൽകേണ്ടത് അത്യാവശ്യമാണ് എന്നും അവർ പറഞ്ഞു.
ഡോ.
റെജി പോൾ സ്തനാർബുദം പ്രാഥമിക ഘട്ടത്തിൽ കണ്ടെത്തിയാൽ 100 ശതമാനവും സുഖപ്പെടുത്താനാകുമെന്ന് വിശദീകരിച്ചു. അതിനായി സ്ഥിരമായി പരിശോധനകളും സ്വയം പരിശോധനയും അത്യാവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
സിസ്റ്റർ ജീന റോസ് പ്രാരംഭഘട്ടത്തിൽ രോഗം കണ്ടെത്തി, ചികിത്സയിലൂടെ പൂർണ്ണ സുഖം പ്രാപിച്ച ഒരു സ്ത്രീയുടെ ജീവിതാനുഭവം പങ്കുവെച്ചു.
‘സമയബന്ധമായ പരിശോധന ജീവിതം തിരികെ നൽകും’ എന്ന സന്ദേശം പരിപാടി പങ്കുവെച്ചു.
‘നെഞ്ചോരം’ ക്യാംപയിൻ സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും അവബോധം സൃഷ്ടിക്കുന്നതിലും മറ്റൊരു പ്രാധാന്യപൂർണ്ണമായ ചുവടുവയ്പായി മാറി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

