പാലാ ∙ മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് പാലാ ഗവ. പോളിടെക്നിക് കോളജിന് വേണ്ടി പ്രിൻസിപ്പൽ റീനു ബി.
ജോസ്, മന്ത്രി ഡോ. ആർ.
ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ.
ഷർമിള മേരി ജോസഫ്, ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ.പി. ജയപ്രകാശ്, സീനിയർ ജോയിന്റ് ഡയറക്ടറും പാലാ പോളിടെക്നിക് മുൻ പ്രിൻസിപ്പലുമായ അനി അബ്രഹാം, ഐ.ഇ.ഇ.ഇ കേരള സെക്ഷൻ ചെയർമാൻ ഡോ.
ബി.എസ്. മനോജ്, എൽ.ബി.എസ് ഡയറക്ടർ ഡോ.
അബ്ദുൽ റഹ്മാൻ, ഹയർ എഡ്യൂക്കേഷൻ അഡീഷണൽ സെക്രട്ടറി സി. അജയൻ, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനിയറിംഗ് വിഭാഗം മേധാവി വി.
സ്മിത തുടങ്ങിയവരും പങ്കെടുത്തു.
1984 ൽ സ്ഥാപിതമായ പാലാ ഗവ. പോളിടെക്നിക് കോളജിൽ ഇൻസ്ട്രമെന്റേഷൻ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക് എൻജിനീയറിങ് എന്നീ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളാണുള്ളത്.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയറിങ് വിഭാഗത്തിനും ഇൻസ്ട്രമെന്റേഷൻ എഞ്ചിനീയറിങ് വിഭാഗത്തിനും നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് വിഭാഗത്തിന് എൻബിഎയുടെ ആക്രഡിറ്റേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാപനമാണ് പാലാ ഗവ.
പോളിടെക്നിക് എന്ന് കോളജ് അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

