കുമരകം ∙ കോണത്താറ്റ് പാലത്തിനു സമീപത്തെ കെട്ടിടം പൊളിച്ചത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കാരിക്കത്തറ ലാബ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം കിഫ്ബി ഉദ്യോഗസ്ഥന്മാർ പൊളിച്ചതാണ് തടഞ്ഞത്.
കോണത്താറ്റ് പാലത്തിന്റെ അടിയിലെ തോടിന്റെ വശം നികത്തി വഴി നിർമിക്കാൻ ശ്രമിച്ചെങ്കിലും ഇറിഗേഷൻ വകുപ്പിന്റെ എതിർപ്പു മൂലം കഴിഞ്ഞില്ല. പാലത്തിന്റെ വശത്ത് പുറമ്പോക്ക് ഉണ്ടെന്നു പറഞ്ഞ് ഇവിടെ താമസിക്കുന്നവർക്കു നോട്ടിസ് നൽകിയിരുന്നു. എന്നാൽ പറഞ്ഞ തീയതിയിൽ അളന്നുതിരിച്ച് കല്ലിടാൻ ബന്ധപ്പെട്ടവർ എത്തിയില്ല.
വീട്ടിൽ ആളില്ലാത്ത സമയം നോക്കി താമസക്കാരെ ബോധ്യപ്പെടുത്താതെ കല്ലിടുകയും ഇതിനെതിരെ കുടുംബം ഹൈക്കോടതിയിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന പരാതിയുടെ പരിഹാരം ആകുന്നതിനു മുൻപ് കിഫ്ബി ഉദ്യോഗസ്ഥർ ലാബിന്റെ ഒരു വശം പൊളിച്ചു.
ഇതു കോടതി അലക്ഷ്യം ആണെന്നാരോപിച്ചാണു കോൺഗ്രസ് പ്രവർത്തകർ കെട്ടിടം പൊളിക്കുന്നത് തടഞ്ഞത്. കോടതി ഉത്തരവ് വന്നതിനു ശേഷം നിർമാണ പ്രവർത്തനം നടത്താൻ സമ്മതിക്കുകയുള്ളൂ എന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ.സാബു പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

