തലയോലപ്പറമ്പ് ∙ വെള്ളൂർ കല്ലുവേലി റെയിൽവേ അടിപ്പാതയിലെ ചെളിയും വെള്ളക്കെട്ടും നീക്കം ചെയ്യുന്ന ജോലി ആരംഭിച്ചു. വെള്ളൂർ – കല്ലുവേലിൽ റെയിൽവേ ഗേറ്റ് മാറ്റി പകരം റെയിൽവേ പാതയ്ക്ക് അടിയിലൂടെ വാഹന ഗതാഗതത്തിനും കാൽനട
യാത്രക്കാർക്കും നിർമിച്ച ഭൂഗർഭ പാത മഴവെള്ളവും ചെളിയും നിറഞ്ഞ് യാത്രക്കാർക്ക് അപകട ഭീഷണിയായിരുന്നു.
വെള്ളൂർ – വെട്ടിക്കാട്ട് മുക്ക് റോഡിൽ നിന്ന് എളുപ്പമാർഗം കെപിപിഎൽ, ഇറുമ്പയം, പെരുവ ഭാഗങ്ങളിലേക്ക് പോകാൻ നൂറുകണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന ഈ പാതയിൽ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ ചെളിവെള്ളം നിറഞ്ഞു കിടക്കുന്ന സാഹചര്യമായിരുന്നു.
റബർ പാർക്കിലേക്കുള്ള മണ്ണ് ടിപ്പർ ലോറികളിൽ കൊണ്ടുപോകുമ്പോൾ താഴെ വീഴുകയും കെട്ടിക്കിടക്കുന്ന വെള്ളവുമായി ചേർന്ന് ചെളിയായി റെയിൽവേ വെള്ളം പമ്പ് ചെയ്ത് കളയുന്നതിന് നിർമിച്ച കിണറ്റിൽ നിറഞ്ഞ് പമ്പിങ് സംവിധാനം തകരാറിലായതാണ് ഗതാഗത പ്രതിസന്ധിക്ക് പ്രധാന കാരണമായത്. കഴിഞ്ഞ ദിവസം ഇതുവഴി വന്ന ബൈക്ക് യാത്രക്കാരൻ ചെളിയിൽ തെന്നിവീണ് പരുക്ക് പറ്റിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 22ന് മനോരമ വാർത്ത നൽകിയിരുന്നു.
ചെളിയും വെള്ളവും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗം കുര്യാക്കോസ് തോട്ടത്തിൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.ആർ.ഷാജി എന്നിവരുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കാൻ തയാറെടുക്കുന്നതിനിടെയാണ് ഇന്നലെ ജെസിബി ഉപയോഗിച്ച് ചെളിയും വെള്ളക്കെട്ടും നീക്കം ചെയ്തത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

