തലയോലപ്പറമ്പ് ∙ തലയോലപ്പറമ്പ് പഞ്ചായത്തിലേക്കുള്ള സ്റ്റേഷനറി സാധനങ്ങൾ എടുക്കാൻ പഞ്ചായത്തു വക ആംബുലൻസുമായി പോയ നടപടിയിൽ യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പാലക്കാട് കഞ്ചിക്കോടുള്ള ഗ്രാമലക്ഷ്മി മുദ്രാലയത്തിൽ നിന്നു സാധനങ്ങൾ എടുക്കുന്നതിനു വേണ്ടി വ്യാഴാഴ്ചയാണ് ആംബുലൻസ് പോയത്.
ആംബുലൻസിൽ ജീവനക്കാർ എത്തിയതോടെ കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ സംഭവം ചോദ്യം ചെയ്തു. തുടർന്ന് കോട്ടയം എൽഎസ്ജിഡി ജോയിന്റ് ഡയറക്ടറെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
അത്യാസന്ന നിലയിലാകുന്ന അശരണരായ രോഗികളുടെ ജീവൻ രക്ഷിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് തലയോലപ്പറമ്പ് പഞ്ചായത്തിന് നൽകിയ ആംബുലൻസ് ചട്ടം മറികടന്ന് ചരക്കുവണ്ടിയാക്കി ഉപയോഗിച്ചതിനെതിരെ നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ സമരം ഉൾപ്പെടെ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജോസ് ജേക്കബ്, അംഗങ്ങളായ സജിമോൻ വർഗീസ്, വിജയമ്മ ബാബു, നിസാർ വരവുകാല, അനിതാ സുഭാഷ്, സേതു ലക്ഷ്മി എന്നിവർ പറഞ്ഞു.
ഏകദേശം 170 കിലോമീറ്റർ ദൂരമാണ് ആംബുലൻസിൽ പോയതെന്നും വൈകുന്നേരത്തോടെയാണ് ആംബുലൻസ് മടങ്ങി എത്തിയതെന്നും അംഗങ്ങൾ ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

