കുറവിലങ്ങാട് ∙വെളിയന്നൂർ പഞ്ചായത്തിലെ ഓരോ വീട്ടിലും ഇനി ചന്ദനത്തിന്റെ സുഗന്ധം. നൂറ്റാണ്ട് പഴക്കമുള്ള വൃക്ഷങ്ങളെ പൈതൃക വൃക്ഷം പദ്ധതിയിലൂടെ സംരക്ഷിക്കുന്ന പഞ്ചായത്തിൽ, തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് ചന്ദന ഗ്രാമം പദ്ധതിക്ക് തുടക്കമാകുന്നു.
ചന്ദനം കൃഷി ചെയ്യാൻ താൽപര്യമുള്ള എല്ലാ വീടുകളിലും സൗജന്യമായി ചന്ദനമരത്തിന്റെ തൈകൾ നട്ടു കൊടുക്കും. അരലക്ഷത്തിലധികം തൈകൾ വിതരണത്തിനു തയാറാക്കി.
പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം.
വിലയേറിയ ഇന്ത്യൻ ചന്ദനത്തിന്റെ കൃഷി വ്യാപനവും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ഇപ്പോൾ സ്വകാര്യ വ്യക്തികൾക്ക് ചന്ദനം കൃഷി ചെയ്യാൻ അനുമതിയുണ്ട്.
ചന്ദന കൃഷി ചെയ്യുന്നതിനോ പരിപാലിക്കുന്നതിനോ ലൈസൻസ് ആവശ്യമില്ല. ഉടമസ്ഥാവകാശം തെളിയിക്കാൻ സാധിക്കുന്ന പട്ടയ ഭൂമിയിലായിരിക്കണം കൃഷി.
താൽപര്യമുള്ള കർഷകർക്ക് പഞ്ചായത്ത് ഓഫിസ്, തൊഴിലുറപ്പ് വിഭാഗം, പഞ്ചായത്ത് അംഗങ്ങൾ എന്നിവരിൽനിന്നു വിശദാംശങ്ങൾ ലഭ്യമാണ്. മഞ്ഞൾ ഗ്രാമം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം ജൂണിൽ 12000 കിലോഗ്രാം മഞ്ഞൾ വിത്ത് പഞ്ചായത്ത് വിതരണം ചെയ്തിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]