കോട്ടയം ∙ കോട്ടയം സൈക്ലിങ് ക്ലബ്ബും കാരിത്താസ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ കോട്ടയം സൈക്ലത്തൺ ഞായറാഴ്ച നടക്കും. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ആണ് ‘ഹൃദയ താളം’ എന്ന പേരിൽ സൈക്ലത്തൺ സംഘടിപ്പിക്കുന്നത്.
വിവിധ ജില്ലകളിൽ നിന്നായി ഇതിനകം മുന്നൂറോളം പേർ സൈക്ലത്തണിൽ പങ്കെടുക്കാനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്.
തെള്ളകം കാരിത്താസ് ആശുപത്രി ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന സൈക്ലത്തണിലെ 100 കീ.മി. വിഭാഗം റൈഡ് കോട്ടയം ജില്ലാ കലക്ടർ ചേതൻ കുമാർ മീണ ഞായറാഴ്ച രാവിലെ 5.30ന് ഫ്ലാഗ് ഓഫ് ചെയ്യും.
40 കീ.മി. റൈഡ് 6.30ന് ജില്ലാ പൊലീസ് മേധാവി എ.
ഷാഹുൽ ഹമീദ് ഫ്ലാഗ് ഓഫ് ചെയ്യും. 40 കീ.മി.
റൈഡിൽ ജില്ലാ കലക്ടർ ചേതൻ കുമാർ മീണയും പങ്കെടുക്കും. 40 കീ.മി.
റൈഡ് തെള്ളകം, കോട്ടയം, മണർകാട്, കിടങ്ങൂർ, ഏറ്റുമാനൂർ വഴി തിരികെ തെള്ളകത്ത് സമാപിക്കും. 100 കീ.മി.
റൈഡ് തെള്ളകം, ഏറ്റുമാനൂർ, കുറുപ്പുന്തറ, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം, കുമരകം, കോട്ടയം, മണർകാട്, കിടങ്ങൂർ, ഏറ്റുമാനൂർ വഴി തിരികെ തെള്ളകത്ത് സമാപിക്കും. കോട്ടയം സൈക്ലിങ് പ്രസിഡന്റ് ചെറിയാൻ വർഗീസ്, കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോക്ടർ ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടർ ഫാ.
ജിസ്മോൻ മഠത്തിൽ, സൈക്ലിങ് ക്ലബ് സെക്രട്ടറി വി.എ.ഷമീർ, പ്രോഗ്രാം ഡയറക്ടർ ഡോ. മനോജ് കുമാർ എന്നിവർ സൈക്ലത്തണിന് നേതൃത്വം നൽകും.
സൈക്ലത്തണിൽ പങ്കെടുക്കുന്നവർക്ക് ജഴ്സി, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവ നൽകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]