ചങ്ങനാശേരി ∙ വാഴൂർ റോഡിൽ വലിയകുളം ജംക്ഷന്റെ വികസനത്തിനു വഴി തെളിയുന്നു. ജംക്ഷനിലെ അപകടക്കെണി ഒഴിവാക്കാനും സൗന്ദര്യവൽക്കരണം നടത്താനുമാണ് പദ്ധതി.
ജോബ് മൈക്കിൾ എംഎൽഎയുടെ ഇടപെടലിലൂടെ 1.8 കോടി രൂപ ചെലവഴിച്ചാണ് വികസനപ്രവർത്തനങ്ങൾ നടത്തുന്നത്. വാഴൂർ റോഡിൽ കൂടുതൽ അപകടങ്ങൾ സംഭവിക്കുന്ന പ്രധാന ബ്ലാക്ക് സ്പോട്ടാണ് പാത്തിക്കൽമുക്ക് റോഡ് ചേരുന്ന വലിയകുളം ജംക്ഷൻ.
ഒട്ടേറെ അപകടങ്ങളും മരണങ്ങളും സംഭവിച്ച ജംക്ഷനിൽ റോഡ് സുരക്ഷയ്ക്കുള്ള നടപടികൾ ആരംഭിക്കണമെന്ന് സ്ഥലത്തെ റസിഡന്റ്സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടിരുന്നു.
ജംക്ഷന്റെ വികസനത്തിനായി വലിയകുളം, ഗ്രീൻ ഗാർഡൻ, പേൾ ഗാർഡൻ, പ്രത്യാശ, ലവ്ഷോർ, റോസ് ഗാർഡൻ, ജ്യോതിസ്സ്, ശാന്തിനഗർ, ഡിവൈൻ നഗർ എന്നീ റസിഡന്റ്സ് അസോസിയേഷനുകൾ അധികൃതർക്കു നിവേദനങ്ങളും നൽകിയിരുന്നു.
നടപടികൾ
∙ കാൽനടക്കാർക്ക് ജംക്ഷന്റെ ഇരുഭാഗത്തുമായി കൈവരികളുള്ള നടപ്പാത നിർമിക്കും. ∙ സുരക്ഷാസംവിധാനങ്ങൾ ഒരുക്കും.
ബ്ലിങ്കർ ലൈറ്റുകൾ, മുന്നറിയിപ്പ് ബോർഡുകൾ, സീബ്രാലൈനുകൾ, മാർക്കിങ്ങുകൾ, സ്പീഡ് ബ്രേക്കറുകൾ എന്നിവ സ്ഥാപിക്കും. ∙ പാത്തിക്കൽമുക്ക് റോഡ് വന്നുചേരുന്ന ഭാഗത്ത് കൂടുതൽ സുരക്ഷാ സംവിധാനം ഒരുക്കും.
വാഴൂർ റോഡിലൂടെ പോകുന്ന യാത്രക്കാരുടെ ശ്രദ്ധ പതിയാനാണിത്. ∙ അപകടഭീഷണിയുള്ള മരങ്ങൾ വെട്ടിനീക്കും. ∙ റോഡിന്റെ ഇരുഭാഗത്തുമായി ഓട
നിർമിക്കും. റോഡരികിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിവാക്കും. ∙ റോഡിന് ഇരുവശങ്ങളിലും അലങ്കാരച്ചെടികളും പൂന്തോട്ടങ്ങളും ചെറിയ മരങ്ങളും ഒരുക്കി സൗന്ദര്യവൽക്കരണം നടത്തും. ∙ കൂടുതൽ സിസിടിവി ക്യാമറകൾ, വഴിവിളക്കുകൾ സ്ഥാപിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]