
പാലാ ∙ നൂറുകണക്കിനു വാഹനങ്ങൾ ദിവസവും കടന്നു പോകുന്ന പാലാ-വലവൂർ-ഉഴവൂർ റോഡ് മിക്കയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞു. റോഡിന്റെ അവസ്ഥ അറിയാതെ ഇതുവഴി വേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായി.മുണ്ടുപാലം മുതൽ കുടക്കച്ചിറ വരെയുള്ള റോഡിന്റെ വിവിധ ഭാഗങ്ങളിൽ വലുതും ചെറുതുമായ ഒട്ടേറെ കുഴികളാണുള്ളത്.
ഇടനാട് പാറത്തോട് വളവിലെ വലിയ കുഴികൾ അപകടങ്ങൾക്ക് ഇടയാക്കുന്നു.
ഇവിടെ ഇടത്തു വശത്തുള്ള കുഴികൾ ഒഴിവാക്കി വാഹനങ്ങൾ വലത്തു വശത്തുകൂടി പോകുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. ഇരുചക്ര വാഹന യാത്രക്കാർ കുഴികളുടെ ആഴമറിയാതെ അപകടത്തിൽ പെടുന്നതും പതിവാണ്.പാലായിൽ നിന്ന് ഉഴവൂർ, എറണാകുളം ഭാഗത്തേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ പ്രധാനപ്പെട്ട
റോഡാണിത്. വിദ്യാർഥികളടക്കം ആയിരക്കണക്കിനാളുകളാണ് ദിവസവും ഇതുവഴി സഞ്ചരിക്കുന്നത്.
അറ്റകുറ്റപ്പണികൾ നടത്തണം
∙മുണ്ടുപാലം മുതൽ കുടക്കച്ചിറ വരെയുള്ള 10 കിലോമീറ്ററിനുള്ളിലെ കുഴികൾ അടയ്ക്കാനെങ്കിലും അധികൃതർ തയാറാകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]