
തലയോലപ്പറമ്പ് ∙ മറവൻതുരുത്ത് പഞ്ചായത്ത് പഞ്ഞിപ്പാലത്തിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. നായ്ക്കൾ വീടിനകത്തും വരാന്തയിലും കയറാതെ വലയും പലകയും മറ്റും കെട്ടിയാണ് പ്രതിരോധിക്കുന്നത്.
വലകൾ കടിച്ചു മുറിച്ച് നായ്ക്കൾ വീണ്ടും വീടുകളുടെ ഉള്ളിൽ കയറുന്നുണ്ടെന്ന് പനത്തറയിൽ എം.ഷാജി, ജെസീന മൻസിലിൽ ജെസീന എന്നിവർ പറഞ്ഞു. പ്രദേശത്ത് 20ൽ അധികം വീടുകളാണ് ഭീതിയിൽ കഴിയുന്നത്.
പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.
നെടുംകുന്നത്ത് തെരുവുനായശല്യം
നെടുംകുന്നം ∙ ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം വ്യാപകം. ടൗണിലെ കടകളുടെ മുൻപിലും വാഹനങ്ങളുടെ അടിയിലും നായ്ക്കൾ കൂട്ടമായി തമ്പടിക്കുകയാണ്.
കഴിഞ്ഞ ദിവസം പുലർച്ചെ പഞ്ചായത്ത് ജംക്ഷന് സമീപം തെരുവുനായ കുറുകെ ചാടി കരിമ്പനക്കുളം സ്വദേശിയുടെ സ്കൂട്ടർ മറിഞ്ഞിരുന്നു. മാസങ്ങൾക്ക് മുൻപ് നെടുംകുന്നം ഗവ.സ്കൂളിന് സമീപം തെരുവുനായയെ ഇടിച്ച സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്ക് പരുക്കേറ്റിരുന്നു.
കാവുംനട, നെടുംകുന്നം ചന്ത, മൈലാടി, മാന്തുരുത്തി റോഡ് തുടങ്ങിയ ഭാഗങ്ങളിൽ തെരുവ് നായകൾ കൂട്ടമായി ഇറങ്ങുന്നതിനാൽ യാത്രക്കാർ ഭീതിയിലാണ്.തെരുവ് നായ്ക്കളെ ഭയന്ന് പലരും രാവിലെ നടക്കാൻ പോലും ഇറങ്ങാറില്ല.
പത്ര വിതരണം, മീൻകച്ചവടം എന്നീ ജോലികൾക്കായി രാവിലെ ഇറങ്ങുന്നവർ ഭീതിയിലാണ്. നടപ്പാതകളിൽ തമ്പടിക്കുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]