
കുറുപ്പന്തറ ∙ അരുമ നായ്ക്കുട്ടിക്കു വൃക്കകൾക്കു തകരാർ. ശനിദോഷം മാറാൻ മഹാരാഷ്ട്രയിൽ നിന്നു നായ്ക്കുട്ടിയുമായി കുറുപ്പന്തറയിലെ ക്ഷേത്രത്തിലെത്തി പൂജകളും വഴിപാടുകളും നടത്തി സഹോദരിമാർ.
ഓമല്ലൂർ ശനീശ്വര ക്ഷേത്രത്തിലാണ് മഹാരാഷ്ട്ര സ്വദേശികളായ സഹോദരിമാർ ശ്വേതയും കോമളും വളർത്തുനായ്ക്കളായ ചിന്നു, ചിഞ്ചു എന്നിവരുമായെത്തി ഛായാദാനം വഴിപാട് നടത്തിയത്. ചിന്നു എന്ന നായ്ക്കുട്ടിക്കാണ് വൃക്കരോഗം പിടിപെട്ടത്. ഒരുപാട് ചികിത്സകൾ നടത്തി.
ഇതിനിടെയാണ് ശനിദോഷം മാറാൻ ഛായാദാനം വഴിപാട് നടത്താൻ ഇവർ ഓമല്ലൂർ ശനീശ്വര ക്ഷേത്രത്തിലെത്തിയത്.
അമാവാസി പൂജാ ചടങ്ങിൽ ശനിദോഷ ശമനത്തിനും രോഗനിവാരണത്തിനുമായി ക്ഷേത്രത്തിൽ നടത്തുന്ന പ്രത്യേക വഴിപാടാണിത്. സ്വന്തം രൂപം ഇരുമ്പു ചട്ടിയിലെ നല്ലെണ്ണയിൽ കാണിച്ച് എണ്ണ, ദേവന് ശ്രീകോവിലിൽ അഭിഷേകം നടത്തുന്ന ചടങ്ങാണിത്.
ക്ഷേത്രം കാര്യദർശി ആർഷശ്രീ ശിവാനന്ദമയി നായ്ക്കളെ പ്രവേശിപ്പിക്കാൻ അനുവാദം നൽകി. അന്നദാനമുൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുത്താണ് ഇവർ മടങ്ങിയത്.
ശനിയാഴ്ച നടന്ന അമാവാസിച്ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഒട്ടേറെ ഭക്തർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]