
കുമരകം ∙ കുമരകംകാർക്കു ചുണ്ടൻ വള്ളം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിൽ എത്തുന്നത് കാക്കരേയം മോഹനനെയാണ്. നെഹ്റു ട്രോഫി വള്ളംകളിക്ക് ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ മോഹന(73)ന്റെ നിര്യാണം കുമരകത്തെ വള്ളംകളി പ്രേമികളെ ദുഃഖത്തിലാക്കി. കുമരകം ബോട്ട് ക്ലബ്ബിന്റെ പ്രതാപ കാലത്ത് ചുണ്ടൻ വള്ളത്തിന്റെ ഒന്നാം തലയ്ക്കൽ ഇരുന്ന തുഴഞ്ഞിരുന്നതു മോഹനനാണ്.
മോഹനൻ ഒന്നാം തലയ്ക്കൽ ഇരുന്ന തുഴയുന്ന ചുണ്ടൻ പുന്നമടയിൽ എത്തിയാൽ കുട്ടനാടൻ ബോട്ട് ക്ലബ്ബുകൾക്ക് ചങ്കിടിപ്പ് ഏറുമായിരുന്നു.
തുഴച്ചലിന്റെ വേഗവും എതിരാളികളുടെ നീക്കങ്ങൾ മനസ്സിലാക്കി സ്റ്റാർട്ടിങ് സമയത്ത് ആദ്യം തന്നെ തുഴച്ചിൽ തുടങ്ങാനുള്ള കഴിവും മോഹനനെ ഈ രംഗത്തു വ്യത്യസ്തനാക്കിയിരുന്നു. ബോട്ട് ക്ലബ് ഹാട്രിക് നേടുന്ന കാലത്ത് മോഹനനായിരുന്നു ഒന്നാം തുഴക്കാരൻ.
പ്രായാധിക്യത്താൽ വള്ളംകളി രംഗത്തുനിന്ന് പിന്മാറിയെങ്കിലും ബോട്ട് ക്ലബ് ചുണ്ടൻവള്ളം തുഴയുമ്പോൾ തുഴച്ചിൽക്കാർക്ക് അനുഗ്രഹവുമായി എത്തുമായിരുന്നു. ഇനി മോഹനൻ ഇല്ലെന്നത് ബോട്ട് ക്ലബ്ബിനും കുമരകത്തെ വള്ളംകളി പ്രേമികൾക്കും തീരാനഷ്ടമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]