
കോട്ടയം∙ വല്യയന്തി സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ 2025 ജൂലൈ 27 ന് അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ജൂലൈ 27 നടക്കുന്ന പെരുന്നാൾ കുർബാനയ്ക്കു ശേഷം അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയോസ് പിതാവ് ജൂബിലി ലോഗോ പ്രകാശനം ചെയ്യും.
പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഒരു വർഷം കൊണ്ട് 20ലേറെ കർമ പദ്ധതികൾ നടപ്പാക്കും. ഭവന നിർമാണം, ചികിത്സാ സഹായം, വിദ്യാഭ്യാസ ധനസഹായം, മെഡിക്കൽ ക്യാമ്പ് തുടങ്ങി സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്ക് സഹായകമാകും വിധത്തിൽ കർമ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് ഇടവക വികാരി ഫാ.
വർഗീസ് വിളയിൽ, ട്രസ്റ്റി ജോർജ് തോമസ് മേലേക്കാലയിൽ സെക്രട്ടറി കെ.സി മാത്യു ചൂരക്കുന്നേൽ, ജോയിൻറ് സെക്രട്ടറി സജിൻ ജോൺ മേലേക്കാലയിൽ, പ്ലാറ്റിനം ജൂബിലി കൺവീനർ സുനിൽ മാത്യു കൊരട്ടിയ്ക്കൽ എന്നിവർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]