കുറുപ്പന്തറ ∙ കമ്പം– കുമരകം മിനി ഹൈവേയുടെ ഭാഗമായ കുറുപ്പന്തറ– കല്ലറ റോഡിലെ കുറുപ്പന്തറ കടവ് തോട്ടിൽ വാഹനങ്ങൾ ദിശതെറ്റി പതിക്കുന്നു. ബുധനാഴ്ച ചങ്ങനാശേരി സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ദിശ തെറ്റി തോട്ടിൽ പതിച്ചിരുന്നു.
പ്രശ്നം ഇങ്ങനെ
കുറുപ്പന്തറയിൽനിന്നു കല്ലറയ്ക്കു പോകുന്നവരാണ് അപകടത്തിൽപെടുന്നത്.
കുറുപ്പന്തറയിൽനിന്ന് എത്തുമ്പോൾ നേരെയുള്ള റോഡ് കടവ് തോട്ടിലേക്കാണ്. ഇവിടെ എസ് ആകൃതിയിലുള്ള വളവാണുള്ളത്.
മാപ്പ് നോക്കുമ്പോൾ 3 റോഡുകൾ ഇവിടെയുണ്ട്. നേരേയുള്ളത് കടവിലേക്കുള്ള റോഡ്.
ഇടത്തേക്ക് മാഞ്ഞൂർ സിഎച്ച്സി റോഡ്. വളവു തിരിയുമ്പോൾത്തന്നെ കടവ്– അരയത്ത് റോഡ്.
എസ് വളവ് തിരിഞ്ഞ് നേരെയാണു പ്രധാന റോഡ്.
മാപ്പിലെ ദിശ ശരിക്കു നോക്കിയില്ലെങ്കിൽ റോഡുകളുടെ ഈ തിരിവുകൾ ആശയക്കുഴപ്പമുണ്ടാക്കും. കടവ് റോഡ് ഭാഗത്ത് ഇപ്പോഴുള്ള കുഴികളും റോഡ് തെറ്റിക്കാൻ കാരണമാണ്.
പ്രധാന റോഡിൽ നിന്നും കടവ് തോട്ടിലേക്കുള്ള റോഡ് വെള്ളം ഉയർന്ന് മൂടിക്കിടക്കുകയാണ്. ഇതും അപകടസാധ്യതയുണ്ടാക്കുന്നു.
രാത്രി വെളിച്ചമില്ലാത്തതും അപകടകാരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]