
കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃക: മന്ത്രി വി.എൻ.വാസവൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിനു കീഴിൽ സമഗ്ര മേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സർക്കാരിന്റെ 4–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘എന്റെ കേരളം’ പ്രദർശന – വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട ഏക സംസ്ഥാനം കേരളമാണ്. സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിച്ചതിന്റെ ഫലമായാണ് ദേശീയപാത വികസനം യാഥാർഥ്യമായതെന്നും മന്ത്രി പറഞ്ഞു. ഗവ.ചീഫ് വിപ്പ് . എൻ.ജയരാജ് അധ്യക്ഷത വഹിച്ചു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, കലക്ടർ ജോൺ വി.സാമുവൽ, ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ്, സബ് കലക്ടർ ഡി.രഞ്ജിത്ത്, ചങ്ങനാശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, മുകേഷ് കെ.മണി, പി.വി.സുനിൽ, അജയൻ കെ.മേനോൻ, ജോസ് പുത്തൻകാലാ, ടി.ആർ.രഘുനാഥൻ, വി.ബി. ബിനു, പ്രഫ.ലോപ്പസ് മാത്യു, ബെന്നി മൈലാടൂർ തുടങ്ങിയവർ പ്രസംഗിച്ചു.
തിരുനക്കര മൈതാനത്തു നിന്നു നാഗമ്പടം മൈതാനത്തേക്ക് നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആയിരങ്ങൾ പങ്കെടുത്തു. മേളയിൽ വിവിധ വകുപ്പുകളുടെയും പൊതുമേഖലാ – സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ 186 സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 9.30 മുതൽ വൈകിട്ട് 9.30 വരെയാണ് പ്രദർശനം. 30ന് സമാപിക്കും. പ്രവേശനം സൗജന്യം.