
കോട്ടയം ജില്ലയിൽ ഇന്ന് (25-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗത നിരോധനം
കുറവിലങ്ങാട് ∙ചേർപ്പുങ്കൽ–മരങ്ങാട്ടുപിള്ളി റോഡിലും കടപ്ലാമറ്റം–വെമ്പള്ളി റോഡിലും ബിസി ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് ഭാരവാഹനങ്ങൾക്കു പൂർണമായും ചെറിയ വാഹനങ്ങൾക്കു ഭാഗികമായും ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി പൊതു മരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് ഇന്ന്
കടുത്തുരുത്തി ∙ മാഞ്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാ മെഡിക്കൽസ് ആൻഡ് ടെക്നോളജി ഏറ്റുമാനൂരും കടുത്തുരുത്തി പഞ്ചായത്തും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് ഇന്ന് 10 മണി മുതൽ മൂന്ന് മണി വരെ കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷനിൽ നടത്തും. വാസൻ ഐ കെയർ ഹോസ്പിറ്റൽ, നീതി മെഡിക്കൽ ലബോറട്ടറി,ശബ്ദ സ്പീച്ച് ആൻഡ് ഹിയറിങ് ക്ലിനിക് എന്നിവരുടെ സേവനം ലഭ്യമാണ്. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
താൽക്കാലിക അധ്യാപക ഒഴിവ്
ചങ്ങനാശേരി ∙ എൻഎസ്എസ് ഹിന്ദു കോളജിൽ മലയാളം, ഹിന്ദി, ഫിലോസഫി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ഫുഡ് സയൻസ്, കൊമേഴ്സ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. പിഎച്ച്ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. കോട്ടയം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫിസിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർ https://nsshinducollege.org എന്ന വെബ്സൈറ്റിൽ നിന്നു ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് 29നു മുൻപായി [email protected] ഇമെയിലിൽ അയയ്ക്കണം. 0481 2420090
ഷീറ്റ് റബർ സംസ്കരണ പരിശീലനം
കോട്ടയം ∙ റബർ ബോർഡിന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് ഷീറ്റ് റബർ സംസ്കരണം, തരംതിരിക്കൽ എന്നിവയിൽ മേയ് ഒന്നിനും 2നും പരിശീലനം നടത്തും. ഫോൺ: 0481 2353127.
വൈദ്യുതി മുടക്കം
ഏറ്റുമാനൂർ ∙ കാർത്തിക, പടിഞ്ഞാറേനട, വില്ലേജ് ഓഫിസ്, ഇസാഫ്, റിലയൻസ്, നാഷനൽ പാർക്ക്, വർക്കി ആർക്കേഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ∙ ഐക്കരക്കുന്ന്, ഷോപ്പിങ് കോംപ്ലക്സ് (ഫെഡറൽ ബാങ്ക്) ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുമരകം ∙ ബസാർ, കുഴിക്കണ്ടം, പുതിയകാവ്, സെന്റ് ജോർജ്, പുതുക്കാട് 50, ഹരികണ്ഠമംഗലം 1, ഹരികണ്ഠമംഗലം 2 ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ പുത്തൻകാവ്, പുന്നൂച്ചിറ, ഇല്ലത്തുപറമ്പ്, കളരിത്തറ, വേഷ്ണാൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ∙ വെട്ടികാവുങ്കൽ, പൂവൻപാറ, നാരോലിപ്പടി, മോടയിൽപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ നടയ്ക്കപ്പാടം, നടയ്ക്കപ്പാടം ഹോളോബ്രിക്സ്, പൂവത്തുംമൂട്, തൂമ്പുങ്കൽ, കുര്യച്ചൻപടി, ചൂരനോലി, ഇറ്റലി മഠം, മാമ്മൂട് എസ്ബിഐ, മാമ്മൂട്, ലൂർദ് നഗർ, ശാന്താൾഗിരി, മാമ്മൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ വലിയമംഗലം, രാജീവ് കോളനി, ഇടമറുക് ആശുപത്രിപ്പടി, ഇടമറുക് ചർച്ച്, ഇടമറുക് മഠം, പയസ് മൗണ്ട്, കിഴക്കൻ മറ്റം, കോണിപ്പാട്, ചാലമറ്റം, മേലുകാവ് മറ്റം, ദീപ്തി, സെമിത്തേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൊൻകുന്നം ∙ പനമറ്റം അമ്പലം, സ്റ്റോർ കവല, നാലാംമൈൽ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9നും 5നുമിടയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ∙ പിപി–1, പിപി–2, മുരിക്കുംപുഴ, ജോസഫൈൻ ഐസ് പ്ലാന്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ∙ അമയന്നൂർ, പാറപ്പുറം, ചാരത്തുപടി, തേക്കനാംകുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ വെന്നിമല, പറുതലമറ്റം, കക്കാട്ടുപടി, മഞ്ഞാടി അമ്പലം, മഞ്ഞാടി സിഎസ്ഐ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ മണർകാട് ടൗൺ, കെപിഎൽ, ഫാൻസി, തെങ്ങും തുരുത്തേൽ, ബേസ്, ഓൾഡ് കെകെ റോഡ്, തോംസൺ, രാജ് റസിഡൻസി, മെർലിൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ∙ കുരുവിക്കാട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പരിശീലനം നൽകും
കോട്ടയം ∙ റബർ ബോർഡിന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് ഷീറ്റ് റബർ സംസ്കരണം, തരംതിരിക്കൽ എന്നിവയിൽ മേയ് ഒന്നിനും 2നും പരിശീലനം നടത്തും. ഫോൺ: 0481 2353127.
അധ്യാപക ഒഴിവ്
മേലുകാവ് ∙ ഹെൻറി ബേക്കർ കോളജിൽ 2025-26 അധ്യയന വർഷത്തിൽ എയ്ഡഡ് വിഭാഗത്തിൽ ഇംഗ്ലിഷ്, കൊമേഴ്സ് മാത്തമാറ്റിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകർ കോട്ടയം ഡിഡി ഓഫിസിൽ ഗെസ്റ്റ് ലക്ചറർ പാനലിൽ റജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യരായ ഉദ്യോഗാർഥികൾ മേയ് 9 ന് മുൻപ് കോളജ് ഓഫിസിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം. ഫോൺ: 9605470018, 04822 219 014.
കോട്ടയം ∙ അമലഗിരി ബികെ കോളജിൽ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ജിയോളജി, മാസ്റ്റർ ഓഫ് കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്. അപേക്ഷകർ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗെസ്റ്റ് അധ്യാപകരുടെ പാനലിൽ റജിസ്റ്റർ ചെയ്തവരാകണം. പിഎച്ച്ഡി / യുജിസി പാസായവർക്ക് മുൻഗണന.കോളജ് വെബ്സൈറ്റിൽ (www.bkcollege.ac.in) നിന്ന് ലഭിക്കുന്ന ഫോം പൂരിപ്പിച്ച് മേയ് 12നു മുൻപ് ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. ഇ മെയിൽ: [email protected]