പാലാ ∙ ഗവ. ജനറൽ ആശുപത്രി ജംക്ഷൻ പുത്തൻപള്ളി ബൈപാസ് റോഡ് നവീകരണ ഉദ്ഘാടനം മാണി സി.കാപ്പൻ എംഎൽഎ നിർവഹിച്ചു.
ആശുപത്രി ജംക്ഷനിൽ നിന്നും ബൈപാസ് വരെയുള്ള 540 മീറ്റർ ദൂരം പൊതുമരാമത്തു വകുപ്പ് റോഡിന്റെ ആശുപത്രി ഭാഗം 150 മീറ്റർ ദൂരം വീതി കൂട്ടി ബിഎം ബിസി നിലവാരത്തിൽ പണിയുന്നതിന്റെ ആദ്യഘട്ട നിർമാണ ഉദ്ഘാടനമാണ് നടത്തിയത്.
കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 2 കോടി രൂപ ഉപയോഗിച്ചാണ് പണികൾ നടത്തുന്നത്.
9 പേരുടെ സ്ഥലം ഏറ്റെടുത്ത് വില നൽകുന്നതിനും റോഡ് ബിഎം ബിസി നിലവാരത്തിൽ പണിയുന്നതിനും വേണ്ടിയാണ് ബജറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം 25 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും 2 കോടി മാത്രമേ അനുവദിച്ചുള്ളൂ എന്നും ഈ വർഷത്തെ ബജറ്റ് ലിസ്റ്റിൽ 20 കോടി രൂപ വകയിരുത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും മാണി സി.കാപ്പൻ പറഞ്ഞു. ആശുപത്രി വക 2.72 സെന്റ് സ്ഥലം വീതി കൂട്ടുന്നതിന് അനുവദിച്ചു നൽകിയിരുന്നു. ഈ റോഡിന്റെ മുഴുവൻ ഭാഗം പണി പൂർത്തികരിക്കുമ്പോൾ ആശുപത്രിയിൽ എത്തിച്ചേരുന്ന ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും ബൈപാസു വഴി എത്താൻ എളുപ്പമാകും.
മുനിസിപ്പൽ ചെയർപഴ്സൻ ദിയാ ബിനു പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർപഴ്സൻ മായ രാഹുൽ, ബിജു പാലൂപ്പടവൻ, പി.കെ.ഷാജ കുമാർ, ബെന്നി മൈലാടൂർ, ഔസേപ്പച്ചൻ തകിടിയേൽ, പീറ്റർ പന്തലാനി, ഔസേപ്പച്ചൻ ഓടയ്ക്കൽ, ബൈജു കൊല്ലംപറമ്പിൽ, സതീഷ് ചൊള്ളാനി, ഷിബു പൂവേലി, ജോസ് കുറ്റിയാനിമറ്റം, തോമസുകുട്ടി നെച്ചിക്കാട്ട്, സന്തോഷ് മണർകാട്, ജോഷി വട്ടക്കുന്നേൽ, ജോസഫ് കണ്ടം, എം.പി.കൃഷ്ണൻ നായർ, തങ്കച്ചൻ മുളംകുന്നം, ഷാജി വി.തുരുത്തൻ, ബെറ്റി ഷാജു, റോയി ഫ്രാൻസിസ്, ജോസിൻ ബിനോ, ടോണി തൈപ്പറമ്പിൽ, ലീനാ സണ്ണി, ബിനു പുളിക്കക്കണ്ടം, ബിജു മാത്യു. ജിജി ബൈജു, ലിസിക്കുട്ടി മാത്യു, ബിജു വരിക്കാനി, ജോയി കളരിക്കൽ, താഹ തലനാട്, സൻമനസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

