ചങ്ങനാശേരി ∙ എംസി റോഡിൽ ളായിക്കാടിനു സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു 19 പേർക്കു പരുക്ക്. ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവർക്കു ഗുരുതര പരുക്കേറ്റു.
ഇന്നലെ വൈകിട്ട് 3ന് ആണ് അപകടം. തിരുവനന്തപുരം ഭാഗത്തേക്കു പോയ കൊട്ടാരക്കര ഡിപ്പോയുടെ ഫാസ്റ്റ് പാസഞ്ചർ ബസും ചങ്ങനാശേരി ഭാഗത്തേക്കു വന്ന ഓർഡിനറി ബസുമാണു കൂട്ടിയിടിച്ചതെന്നു പൊലീസ് പറഞ്ഞു.
കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ മനീഷിനാണ് (38) ഗുരുതര പരുക്കേറ്റത്.
ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന ബംഗാൾ സ്വദേശി അനറുലും (39) മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ബസിനുള്ളിൽ തലയിടിച്ചും മുഖം ഇടിച്ചുമാണു ബാക്കിയുള്ള യാത്രക്കാർക്കു പരുക്കേറ്റത്. ബസുകളുടെ മുൻഭാഗം പൂർണമായും തകർന്നു.
നിസ്സാര പരുക്കേറ്റവരിൽ പലരും വൈകിട്ടോടെ ആശുപത്രി വിട്ടു. അപകടത്തെത്തുടർന്ന് എംസി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

