വൈക്കം ∙ താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റായി പി.ജി.എം.നായർ കാരിക്കോടിനെ വീണ്ടും തിരഞ്ഞെടുത്തു. ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും യൂണിയൻ, പഞ്ചായത്ത് കമ്മിറ്റി എന്നീ മുഴുവൻ സ്ഥാനങ്ങളിലും നിലവിലെ ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം വിജയിച്ചു.
ഇന്നലെ കെഎൻഎൻ സ്മാരക എൻഎസ്എസ് ഓഡിറ്റോറിയത്തിൽ പ്രത്യേകം തയാറാക്കിയ ബൂത്തിൽ രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.
യൂണിയൻ വൈസ് പ്രസിഡന്റായി കല്ലറ പെരുന്തുരുത്ത് കരയോഗം പ്രസിഡന്റ് പി.വേണുഗോപാൽ തിരഞ്ഞെടുക്കപ്പെട്ടു. പി.എസ്.വേണുഗോപാൽ (തലയോലപ്പറമ്പ്), പി.എൻ.രാധാകൃഷ്ണൻ (വൈക്കം ടൗൺ), കെ.എൻ.സഞ്ജീവ് (മാഞ്ഞൂർ), വി.എൻ.ദിനേശ് കുമാർ (കടുത്തുരുത്തി), പി.ജി.പ്രദീപ് (ചെമ്പ്), വി.കെ.ശ്രീകുമാർ (മുളക്കുളം), എം.ആർ.അനിൽകുമാർ (ഉദയനാപുരം), ജി.സുരേഷ് ബാബു (തലയാഴം), ശ്രീനിവാസ് കൊയ്ത്താനം (പുതുശ്ശേരിക്കര), എ.അരുൺ (ഞീഴൂർ), കെ.എൻ.നാരായണൻ നായർ (മറവന്തുരുത്ത്), പി.അനിൽകുമാർ (വെച്ചൂർ), എസ്.യു.കൃഷ്ണകുമാർ (വൈക്കം) എന്നിവരാണ് യൂണിയൻ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.
യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി എൻ.മധു (വെള്ളൂർ), കമ്മിറ്റി അംഗങ്ങളായി കെ.അജിത്ത് (മിഠായിക്കുന്നം), മനോജ് കൃഷ്ണ കരിപ്പായിൽ (വല്ലകം), ആർ.പ്രദീപ്കുമാർ (വടയാർ), ടി.എസ്.വിജയൻ നായർ (മേമ്മുറി) എന്നിവരെയും തിരഞ്ഞെടുത്തു.
മാന്നാർ കരയോഗം സെക്രട്ടറി വി.എസ്.പത്മകുമാർ യൂണിയൻ ഇലക്ടറൽ റോൾ മെംബറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
താലൂക്കിലെ 97 കരയോഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തിയത്.
എൻഎസ്എസ് ഇൻസ്പെക്ടറും കോട്ടയം യൂണിയൻ സെക്രട്ടറിയുമായ എ.എം.രാധാകൃഷ്ണൻ നായർ മുഖ്യ വരണാധികാരിയായിരുന്നു. വൈക്കം യൂണിയൻ സെക്രട്ടറി അഖിൽ ആർ.നായർ സഹവരണാധികാരിയായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

