പാലാ∙ കേരളത്തിൽ സന്ദർശനത്തിനെത്തിയ രാഷ്ട്രപതിയുടെ യാത്രയ്ക്കായി 3 ഹെലികോപ്റ്ററുകൾ അടങ്ങുന്ന ഒരു വ്യൂഹമാണ് വ്യോമസേന തയാറാക്കിയത്. വ്യോമ സേനയുടെ എംഐ–17–വി–5 ഹെലികോപ്റ്ററുകളാണിവ.
ഒന്നിൽ രാഷ്ട്രപതിയും രണ്ട് അകമ്പടി ഹെലികോപ്റ്ററുകളും ഒരുമിച്ചു സഞ്ചരിക്കും. ഇതിനൊപ്പം ഒരു ഹെലികോപ്റ്റർ കൂടി അടിയന്തിര സാഹചര്യമുണ്ടായാൽ ഉപയോഗിക്കാനായി കൂടെയുണ്ടാകും.
ഈ ഹെലികോപ്റ്ററുകൾ കാണാനും ആളു കൂടി. രാഷ്ട്രപതിയുടെ യാത്രയ്ക്കു മുൻപായി രണ്ടു ഹെലികോപ്റ്ററുകൾ പാലായ്ക്കും കോട്ടയത്തിനും ഇടയിൽ പറന്നതോടെ ആകെ എത്ര ഹെലികോപ്റ്റർ എന്നതിലും കണ്ടു നിന്നവർക്ക് ആശയക്കുഴപ്പമായി.
2 ഹെലികോപ്റ്ററുകൾ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലും 2 എണ്ണം കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലുമാണ് രാത്രി സൂക്ഷിച്ചത്.
രാഷ്ട്രപതി കുമരകത്തേക്കു മടങ്ങിയ ശേഷവും സന്ധ്യ കഴിഞ്ഞും ആളുകൾ ഹെലികോപ്റ്റർ കാണാൻ എത്തി. പരേഡ് ഗ്രൗണ്ടിലേക്കു പൊലീസ് ആരെയും കടത്തി വിട്ടില്ലെങ്കിലും കാണാൻ എത്തിയവർ റോഡരികിൽ നിന്നു നിർത്തിയിട്ടിരുന്ന ഹെലികോപ്റ്ററുകൾ കണ്ടു.
കനത്ത സുരക്ഷയിലാണ് ഹെലികോപ്റ്ററുകൾ സൂക്ഷിക്കുന്നത്. രാഷ്ട്രപതി എത്തി, 15 മിനിറ്റ് മുൻപേ..
പാലാ∙ പരിപാടി നടന്ന ബിഷപ് വയലിൽ ഹാളിലേക്ക് രാഷ്ട്രപതി എത്തിയത് നിശ്ചയിച്ചതിലും 15 മിനിറ്റ് നേരത്തെ. 3.50ന് പരിപാടി തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ രാഷ്ട്രപതി 3.05ന് ഹെലികോപ്റ്ററിൽ ഗ്രൗണ്ടിൽ എത്തി.
കോളജ് പാർലറിൽ അല്പസമയം ചെലവഴിച്ച ശേഷം 3.35 ആയപ്പോഴേ വേദിയിലും എത്തി.എല്ലാവരും രണ്ടു മണിക്കൂർ മുൻപുതന്നെ ഹാളിൽ പ്രവേശിക്കണം എന്ന് നിർദേശമുണ്ടായിരുന്നു. എണ്ണൂറോളം പേർക്കാണ് ക്ഷണമുണ്ടായിരുന്നത്.
ചടങ്ങിന്റെ തുടക്കം ഒന്നു പതറിയെങ്കിലും പിന്നീട് എല്ലാം സുഗമമായി. രാഷ്ട്രപതി ഉൾപ്പെടെ എല്ലാവരും വേദിയിൽ എത്തിയശേഷം പതിവു പോലെ ദേശീയഗാനത്തിനായി എല്ലാവരും എഴുന്നേറ്റു നിന്നെങ്കിലും എല്ലാവർക്കും ഇരിക്കാമെന്ന് അവതാരക പറഞ്ഞു.
രാഷ്ട്രപതി ഉൾപ്പെടെ എല്ലാവരും സംശയത്തോടെ ഇരുന്നു. മന്ത്രി ജോർജ് കുര്യൻ ഇക്കാര്യം ചൂണ്ടിക്കാട്ടാൻ അവതാരകയുടെ അടുത്തേക്ക് ചെന്നപ്പോഴേക്കും ഇനി എല്ലാവർക്കും ദേശീയഗാനത്തിനായി എഴുന്നേൽക്കാം എന്ന് അവതാരക വീണ്ടും പറയുകയായിരുന്നു.
രാഷ്ട്രപതി പ്രസംഗിക്കാൻ വന്നപ്പോൾ മൈക്കും ചെറിയ പ്രശ്നത്തിലായി.
പ്രസംഗം തുടങ്ങിയെങ്കിലും ശബ്ദം വന്നില്ല. രാഷ്ട്രപതിയുടെ എഡിസി ഉൾപ്പെടെ മൈക്ക് നന്നാക്കാൻ മുന്നോട്ടു വന്നു.
ഉടൻ തന്നെ മൈക്ക് ഓപ്പറേറ്റർ ഓടിച്ചെന്ന് സ്വിച്ച് ഓൺ ചെയ്തതോടെയാണ് പ്രസംഗം കേൾക്കാൻ കഴിഞ്ഞത്. ബാക്കി പ്രസംഗകരെല്ലാം വേദിയിലെ ഇടതുവശത്തെ പ്രസംഗ പീഠത്തിൽ നിന്നാണ് പ്രസംഗിച്ചത്. രാഷ്ട്രപതി മാത്രം വലതു വശത്തെ പ്രസംഗ പീഠത്തിൽ നിന്നാണ് പ്രസംഗിച്ചത്.
ആദ്യ പ്രസംഗങ്ങൾ നടന്നപ്പോൾ ഇൗ മൈക്ക് ഓഫാക്കി വച്ചിരിക്കുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

