പാലാ∙ ബിന്ദു ഷാജിക്ക് ഇത് നിറഞ്ഞ സന്തോഷത്തിന്റെ നിമിഷങ്ങൾ. ഏറ്റുമാനൂർ തവളക്കുഴി ചകിരിയാന്തടത്തിൽ ബിന്ദു ഷാജി രാഷ്ട്രപതി ഭവനിലെ സീനിയർ നഴ്സിങ് ഓഫിസറാണ്.
ബിന്ദുവിന്റെ മൂത്തമകൾ സ്നേഹ മേരി ഷാജി പാലാ സെന്റ് തോമസ് കോളജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനിയും. മകൾ പഠിക്കുന്ന കോളജിൽ രാഷ്ട്രപതി ദ്രൗപദി മുർമു വരുന്നുവെന്ന് അറിഞ്ഞപ്പോഴേ ബിന്ദു ഉറപ്പിച്ചു; ചടങ്ങിനെത്തണം. അമ്മയെപ്പോലെ തന്നോട് എപ്പോഴും കരുതൽ കാട്ടുന്ന രാഷ്ട്രപതി മക്കളുടെ പഠനകാര്യം അന്വേഷിക്കാറുണ്ടെന്ന് ബിന്ദു പറഞ്ഞു.
മക്കളെ അധ്യാപകരാക്കാൻ രാഷ്ട്രപതി ഉപദേശിക്കാറുണ്ട്.
ബിസിനസുകാരനായിരുന്ന ഭർത്താവ് ഷാജി ചാക്കോ 18 വർഷം മുൻപാണു മരിച്ചത്. 1999 മുതൽ രാഷ്ട്രപതി ഭവനിൽ ജോലി നോക്കുന്ന ബിന്ദു, ദ്രൗപദി മുർമു ഉൾപ്പെടെ 6 രാഷ്ട്രപതിമാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
3 വർഷം അപ്പോളോ മെഡിക്കൽ കോളജിൽ പ്രവർത്തിച്ച ശേഷമാണ് രാഷ്ട്രപതി ഭവനിലെത്തിയത്.മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ക്നാനായക്കാരുടെ മലയാളം പാട്ടു പഠിപ്പിച്ചതുൾപ്പെടെ ഒട്ടേറെ രസകരമായ അനുഭവങ്ങൾ ബിന്ദുവിന്റെ ഓർമയിലുണ്ട്. ഇളയ മകൾ സാന്ദ്ര മരിയ ഷാജി ജർമൻ ഭാഷാ വിദ്യാർഥിനിയാണ്.
ബിന്ദുവും മകൾ സ്നേഹയും ഹാളിൽ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മനസ്സിലാകാതിരുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചു.
രാഷ്ട്രപതിഭവനിലെ കാർഡ് അണിഞ്ഞാണ് ബിന്ദു എത്തിയത്. പിന്നീടാണ് രാഷ്ട്രപതിയുമായുള്ള ബന്ധവും മറ്റും പൊലീസ് അറിഞ്ഞത്. അതോടെ മറ്റ് അതിഥികൾക്കൊപ്പം ഇരിപ്പിടം ഒരുക്കി.
രാഷ്ട്രപതി ഭവനിൽനിന്നെത്തിയ മറ്റ് ഉദ്യോഗസ്ഥരും ബിന്ദുവിനെയും മകളെയും സ്നേഹപുരസ്സരം അഭിവാദനം ചെയ്യുന്നത് കാണാമായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

