വണ്ടൻപതാൽ ∙ കാലം മാറിയതോടെ സൗകര്യങ്ങൾ വർധിച്ചിട്ടും പഴമയുടെ വഴിയിൽ തന്നെ സഞ്ചരിക്കുകയാണ് വരിക്കാനി മൈക്കോളജി റോഡ്. ബസ് സർവീസ് ആരംഭിച്ചിട്ടും റോഡിന്റെ അപര്യാപ്തതകൾ ഏറെ. മുണ്ടക്കയം ടൗണിൽ കോസ്വേ മുളംകയം റോഡിൽ നിന്ന് തിരിഞ്ഞ് എളുപ്പത്തിൽ വണ്ടൻപതാലിലും, 35–ാം മൈലിലും എത്താൻ കഴിയുന്ന റോഡാണിത്. നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ വഴിയിലുള്ളത്.
മുൻ കാലങ്ങളിൽ അധികമാരും സഞ്ചരിക്കാത്ത വഴിയായിരുന്നു. ഇപ്പോൾ എളുപ്പവഴിയായി ഉപയോഗിക്കുന്നു. റോഡിന്റെ ഇരു വശങ്ങളും പലയിടങ്ങളിലും കാടുകൾ നിറഞ്ഞു.
ശ്മശാനം ഭാഗത്ത് റോഡിന്റെ വശങ്ങളിൽ മൺ കൂനകളും അസൗകര്യം ഉണ്ടാക്കുന്നു. രണ്ട് വലിയ വാഹനങ്ങൾ വന്നാൽ കടന്നു പോകാൻ കഴിയില്ല.
വരിക്കാനി ദേവയാനം പൊതുശ്മശാനം മുതൽ നിരവധി ശ്മശാനങ്ങൾ ഈ റൂട്ടിലുണ്ട്. വണ്ടൻപതാൽ സ്കൂളിന് സമീപം വിവിധ പള്ളികളുടെയും സമുദായങ്ങളുടെയും ശ്മശാനങ്ങൾ നിറഞ്ഞ കൂടുതൽ സ്ഥലവുമുണ്ട്.
വിജനമായ ഈ വഴിയിൽ അതുകൊണ്ടു തന്നെ നാളുകളായി മാലിന്യ നിക്ഷേപവും വ്യാപകമായി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഇപ്പോൾ ഇതുവഴി ബസ് സർവീസ് നടത്തുന്നുണ്ട്.
വരിക്കാനി വഴി സെന്റ് പോൾസ് സ്കൂൾ കവല ചുറ്റി 35–ാം മൈലിൽ എത്തി തെക്കേമലയ്ക്കാണ് ബസ് പോകുന്നത്. ഇത്ര അധികം മാറ്റങ്ങൾ വന്നിട്ടും ഈ റോഡിൽ ഇപ്പോഴും മാലിന്യം നിക്ഷേപിക്കുന്നതും, കാടുകൾ നീക്കം ചെയ്യാതിരിക്കുന്നതും യാത്രക്കാർക്ക് ദുരിതമാകുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]