മണർകാട് ∙ സ്വകാര്യ ബസുകൾ റോഡിനു നടുക്ക് നിർത്തി ആളുകളെ ഇറക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷം. മണർകാട് കവലയിൽനിന്നു കോട്ടയം ഭാഗത്തേക്കു പോകുന്നിടത്താണ് റോഡിനു മധ്യത്തിൽ സ്വകാര്യബസുകൾ നിർത്തുന്നത്.
ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനു സമയമെറേയെടുക്കുന്നതിനാൽ പിന്നാലെ വരുന്ന വാഹനങ്ങൾക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ്.
ഇതോടെ കവലയിൽ വലിയ ഗതാഗതക്കുരുക്കുണ്ടാകുന്നു. തിരക്കേറെയുള്ള രാവിലെയും വൈകിട്ടുമാണ് ദുരിതമേറുന്നത്.
അതിനാൽ പൊലീസ് അധികാരികൾ ഇടപെട്ട് പ്രശ്ന പരിഹാരം കാണണമെന്നാണു ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]