
എരുമേലി ∙ സാമൂഹികാരോഗ്യകേന്ദ്രം വളപ്പിൽ ആംബുലൻസുകൾ തുരുമ്പെടുത്ത് നശിക്കുന്നു. ആരോഗ്യ വകുപ്പിന്റെ രണ്ട് ആംബുലൻസുകളാണ് ഇവിടെ വർഷങ്ങളായി ഉപയോഗരഹിതമായി തുരുമ്പിച്ച് കിടക്കുന്നത്. കണ്ടം ചെയ്യാറായ ജീപ്പും ഈ വളപ്പിൽ ഉപയോഗമില്ലാതെ കിടക്കുന്നുണ്ട്. തീർഥാടന കാലത്ത് ഏറെ തിരക്കുള്ള ഈ ആശുപത്രിയിൽ ദ്രവിച്ചു തുടങ്ങിയ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് ഏറെ നാളായുള്ള ആവശ്യമാണ്.
സ്ഥലപരിമിതി മൂലം വികസന പ്രവർത്തനങ്ങൾ പോലും പറ്റാത്ത സ്ഥിതിയാണ് ഈ ആശുപത്രി നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ദ്രവിച്ചു തുടങ്ങിയ ആംബുലൻസുകൾ ഇവിടെ നിർത്തിയിട്ടിരിക്കുന്നത്.
ഈ വാഹനങ്ങൾ ഇഴജന്തുക്കളുടെ താവളമാണെന്നും പരാതിയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]