
കുറുപ്പന്തറ ∙ വഴി തെറ്റി, ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിൽ വീണ് ഒഴുകി. നാട്ടുകാർ രണ്ടുപേരെയും കരയ്ക്കെത്തിച്ചു. ചങ്ങനാശേരി ചെത്തിപ്പുഴ വേരുർ പള്ളിക്കു സമീപം അയ്യങ്കേരിൽ ജോസി ജോസഫ് (62), ഭാര്യ ഷീബ ജോസി (58) എന്നിവരാണ് ഇന്നലെ 11 മണിയോടെ കുറുപ്പന്തറ കടവ് തോട്ടിൽ അപകടത്തിൽപ്പെട്ടത്. മാൻവെട്ടത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കു പോവുകയായിരുന്നു ഇവർ.
ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ സിലക്ട് ചെയ്താണ് കാറോടിച്ചിരുന്നത്.
കനത്ത മഴയിൽ റോഡിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. കുറുപ്പന്തറ – കല്ലറ റോഡിൽ കുറുപ്പന്തറ കടവ് ഭാഗത്തു നിന്നും വളവ് തിരിഞ്ഞു പോകേണ്ടതിനു പകരം കാർ നേരെ പോയി തോട്ടിൽ വീഴുകയായിരുന്നു.
അടുത്തുള്ള തടിമില്ലിലെ ജോലിക്കാരും നാട്ടുകാരും ചേർന്ന് ജോസിയെയും ഷീബയെയും രക്ഷപ്പെടുത്തി.
തടിമില്ലിലെ ക്രെയിൻ കൊണ്ടു വന്നത് കാറും കരയ്ക്കു കയറ്റി. മാസങ്ങൾക്കു മുൻപ് രാത്രിയിൽ കാറിൽ വന്ന മെഡിക്കൽ വിദ്യാർഥികളായ നാലു പേരും ഇവിടെ തോട്ടിൽ വീണിരുന്നു. ഇതിനുശേഷം പൊതുമരാമത്ത് വകുപ്പ് അധികൃതർ അപകട
സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]