
കോട്ടയം ∙ നവജാത ശിശുക്കളുടെ ഹൃദയസംബന്ധമായ വിവരങ്ങൾ വിലയിരുത്തുന്നതിനുള്ള എക്കോ മെഷീൻ, രക്ത സമ്മർദം പരിശോധിക്കുന്നതിനുള്ള മൾട്ടി പാരാ മോണിറ്റർ എന്നിവ വാങ്ങാൻ കുട്ടികളുടെ ആശുപത്രിക്ക് 11 ലക്ഷം രൂപയും സ്കാനിങ് മെഷീൻ വാങ്ങാൻ ദന്തൽ കോളജിന് 6 ലക്ഷം രൂപയും അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എംപി. ജനിച്ച ഉടൻ കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങളും രക്ത സമ്മർദവും എക്കോ സ്കാനിങ്, മൾട്ടി മീറ്റർ എന്നീ മെഷീനുകൾ ഉപയോഗിച്ച് കണ്ടുപിടിക്കാനും അതിലൂടെ അടിയന്തര ചികിത്സ നടത്താനും സാധിക്കും. ദന്തൽ കോളജിൽ പല്ലുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ പരിശോധിക്കാൻ സ്കാനിങ് മെഷീൻ വാങ്ങാനും തുക അനുവദിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിന് ഇലക്ടോഫോറസിസ് ഉപകരണം വാങ്ങാൻ നേരത്തെ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]