
വൈക്കം ∙ ഭൂരഹിതർക്കായി ലൈഫ്മിഷൻ പദ്ധതി വഴി ആരംഭിച്ച ഫ്ലാറ്റ് നിർമാണം പാതിവഴിയിൽ മുടങ്ങി കാടുകയറി നശിക്കുന്നു. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിനു സമീപം ഇറിഗേഷൻ വകുപ്പിന്റെ 3.25 ഏക്കർ സ്ഥലത്ത് വർഷങ്ങൾക്കു മുൻപാണ് ഫ്ലാറ്റ് നിർമാണം ആരംഭിച്ചത്.
3 ഘട്ടങ്ങളിലായി നിർമാണം പൂർത്തീകരിക്കാനായിരുന്നു പദ്ധതി. ഗുജറാത്തിലുള്ള സ്വകാര്യ കമ്പനിക്കായിരുന്നു നിർമാണ ചുമതല. ആദ്യ ഘട്ടത്തിൽ 3 നിലകളിലായി 36 കുടുംബങ്ങൾക്കു താമസിക്കാൻ പറ്റുന്ന രീതിയിൽ നിർമിക്കുന്നതിനായി തൂണുകളുടെ കോൺക്രീറ്റിങ് നടത്തിയെങ്കിലും പിന്നീട് ഒരു നിർമാണ ജോലികളും നടത്തിയിട്ടില്ല.
വർഷങ്ങളായി മഴയും വെയിലുമേറ്റ തൂണുകൾ നാശത്തിന്റെ വക്കിലാണ്.
നിലവിൽ പദ്ധതി ഉപേക്ഷിച്ച അവസ്ഥയിലാണ്. കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചാൽ വെള്ളപ്പൊക്കം ഉണ്ടാകുന്ന അവസരങ്ങളിൽ ദുരിതബാധിതർക്കു താമസിക്കുന്നതിനായി ഉപയോഗിക്കാമെന്നു നാട്ടുകാർ പറയുന്നു.
വിവിധ സ്കൂളുകളിലാണ് ക്യാംപുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]