
ഇന്ന്
∙ ശക്തമായ മഴയ്ക്കും 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത.
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് .
വൈദ്യുതി മുടക്കം
കുറിച്ചി ∙ ഉദയ, തുരുത്തിപ്പള്ളി ടവർ, പാപ്പാൻചിറ നമ്പർ 1, പനക്കളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
പോളിടെക്നിക് പ്രവേശനം
കോട്ടയം ∙ പാലാ ഗവ. പോളിടെക്നിക് കോളജിൽ 2025-26 അധ്യയന വർഷത്തിലേക്കുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ, വർക്കിങ് പ്രഫഷനൽ ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് നാളെ സ്പോട് അഡ്മിഷൻ നടത്തും.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ രാവിലെ 9ന് കോളജിൽ എത്തണം. നിലവിൽ അപേക്ഷിക്കാത്തവർക്ക് പുതിയ അപേക്ഷ നൽകുന്നതിനുള്ള സൗകര്യവുമുണ്ട്.
ഫോൺ: 0482 2200802.
കോട്ടയം ∙ കടുത്തുരുത്തി പോളിടെക്നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 28ന് സ്പോട് അഡ്മിഷൻ നടത്തും. ഡിപ്ലോമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പുതിയതായി അപേക്ഷ സമർപ്പിക്കാൻ താൽപര്യമുള്ളവർക്കും അന്നേദിവസം സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
വിദ്യാർഥികൾ എസ്എസ്എൽസി, ടി സി, സിസി, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, പ്രോസ്പെക്ടസ് പ്രകാരമുള്ള ഫീസ്, പിടിഎ ഫണ്ട്, യൂണിഫോം ഫീസ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാകണം. മറ്റ് പോളിടെക്നിക് കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ അഡ്മിഷൻ സ്ലിപ്, പിടിഎ ഫണ്ട് മുതലായവയും ഹാജരാക്കണം.
ഫോൺ: 9895498038.
തൊഴിലധിഷ്ഠിത കോഴ്സ്
കോട്ടയം ∙ സർക്കാർ സ്ഥാപനമായ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളായ പിജിഡിസിഎ, ഡിസിഎ, ഡിസിഎ (എസ്) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് പിജിഡിസിഎയ്ക്കും എസ്എസ്എൽസി പാസായവർക്ക് ഡിസിഎ കോഴ്സിലേക്കും പ്ലസ്ടു വിജയിച്ചവർക്ക് ഡിസിഎ (എസ്) കോഴ്സിലേക്കും അപേക്ഷിക്കാം ഫോൺ: 0481 2505900.
കോട്ടയം ∙ ബിസിൽ ട്രെയിനിങ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.
പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 7994449314.
സ്കോൾ കേരള കോഴ്സുകൾ
കോട്ടയം ∙ സ്കോൾ കേരള മുഖേനയുള്ള ഹയർ സെക്കൻഡറി കോഴ്സുകളിൽ 2025-27 ബാച്ചിലേക്ക് ഓപ്പൺ റഗുലർ, പ്രൈവറ്റ് റജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി (പാർട്ട് 3) വിഭാഗങ്ങളിലേക്കുള്ള ഒരുവർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസിയിൽ ഉപരിപഠന യോഗ്യത അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സിൽ ഉപരിപഠന യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.
ജൂലൈ 25 മുതൽ ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിക്കും. വെബ്സൈറ്റ്: www.scolekerala.orgഫോൺ: 0481 2330443, 9496094157.
കൗൺസലർ നിയമനം
കോട്ടയം ∙ വനിതാ ശിശു വികസന വകുപ്പ്- മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ് ലൈൻ, ഗവ.
ചിൽഡ്രൻസ് ഹോം, ഗവ. ഒബ്സർവേഷൻ ഹോം എന്നിവിടങ്ങളിലേക്ക് കൗൺസലർമാരെ നിയമിക്കുന്നതിന് ഓഗസ്റ്റ് ഒന്നിന് രാവിലെ 9 മുതൽ കലക്ടറേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ വോക് ഇൻ ഇന്റർവ്യൂ നടക്കും.
അംഗീകൃത സർവകലാശാലയിൽനിന്ന് സോഷ്യൽ വർക്ക് / സോഷ്യോളജി / സൈക്കോളജി / പബ്ലിക് ഹെൽത്ത് / കൗൺസലിങ് ബിരുദമോ കൗൺസലിങ് ആൻഡ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയോ ഉണ്ടായിരിക്കണം. വനിതാ ശിശു വികസന മേഖലയിൽ സർക്കാർ / എൻജിഒയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും കംപ്യൂട്ടറിൽ പ്രാവീണ്യവും ഉണ്ടായിരിക്കണം.
ചൈൽഡ് ഹെൽപ് ലൈനിലേക്ക് അപേക്ഷിക്കുന്നവർക്കുള്ള ഉയർന്ന പ്രായപരിധി 50ഉം ഗവ. ചിൽഡ്രൻസ് ഹോം, ഗവ.
ഒബ്സർവേഷൻ ഹോം എന്നിവടങ്ങളിലേക്ക് 40 വയസ്സുമാണ്. ഫോൺ: 0481 2580548, 8281899464.
ക്രിക്കറ്റ് ടീം സിലക്ഷൻ
കോട്ടയം ∙ അണ്ടർ 15, 23 പെൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം സിലക്ഷൻ 26ന് 10ന് മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തും.
അണ്ടർ 15 വിഭാഗത്തിൽ 2010 സെപ്റ്റംബർ 1നും 2013 ഓഗസ്റ്റ് 31നും ഇടയിൽ ജനിച്ചവർക്കും അണ്ടർ 23ൽ 2002 സെപ്റ്റംബർ 1നു ശേഷം ജനിച്ചവർക്കും പങ്കെടുക്കാം. ഫോൺ: 9846327664.
അധ്യാപക ഒഴിവ്
കോട്ടയം ∙ കാണക്കാരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡയറി ടെക്നോളജിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ വൊക്കേഷനൽ അധ്യാപകരെ നിയമിക്കുന്നതിന് 28ന് 11.30ന് സ്കൂളിൽ അഭിമുഖം നടക്കും.
യോഗ്യത: ഡയറി ടെക്നോളജിയിൽ ബിടെക് ബിരുദം. ഫോൺ: 0481 2539901.
സീറ്റ് ഒഴിവ്
മാന്നാനം ∙ സെന്റ് ജോസഫ്സ് ട്രെയിനിങ് കോളജിൽ 2025–27 അധ്യയനകാലയളവിൽ എംഎഡ് കോഴ്സ് പഠിക്കുന്നതിന് ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ സീറ്റ് ഒഴിവ്.
സർട്ടിഫിക്കറ്റുകളുമായി 30നു മുൻപ് കോളജ് ഓഫിസിൽ എത്തണം. ഫോൺ: 04812597347, 7306135747
കേന്ദ്രീയ വിദ്യാലയം
കോട്ടയം ∙ കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിൽ 2, 5 ക്ലാസുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
വെബ്സൈറ്റ്: https://kaduthuruthy.kvs.ac.in/
പരിശീലനം
കോട്ടയം ∙ റബറിനു വളമിടുന്നതു സംബന്ധിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് 29ന് 10.30 മുതൽ 12.30 വരെ കർഷകർക്ക് ഓൺലൈൻ പരിശീലനം നൽകുന്നു. ഫോൺ: 9495928077.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]