
വിലവിവരപ്പട്ടിക ഇപ്പോൾ ദിവസത്തിലൊരിക്കൽ പുതുക്കും; കുതിച്ച് വില കിതച്ച് ജനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ മാർക്കറ്റിൽ ആഴ്ചയിലൊരിക്കൽ പുതുക്കിയിരുന്ന വിലവിവരപ്പട്ടിക ഇപ്പോൾ ദിവസത്തിലൊരിക്കൽ പുതുക്കും. കാരണം ദിവസവും വില മാറും. വില കുറയുന്നത് അത്യപൂർവം. വില കൂടുന്നത് സ്ഥിരം. പഞ്ചസാര, പരിപ്പ്, കാരറ്റ്, സവാള, തേങ്ങ എന്നിവയ്ക്കെല്ലാം ദിവസവും വിലവ്യത്യാസമുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ ഇനങ്ങൾക്കും 3 മുതൽ 10 രൂപ വരെ കൂടിയിട്ടുണ്ടെന്നു വ്യാപാരികൾ പറഞ്ഞു. മാവേലി, സപ്ലൈകോ ഔട്ലെറ്റുകളിൽ രണ്ടോ മൂന്നോ സാധനങ്ങൾ മാത്രമാണ് ലഭിക്കുന്നത്. മഴക്കെടുതിക്കൊപ്പം വിലക്കയറ്റവും അടുക്കള ബജറ്റിനെ തകിടംമറിക്കുകയാണ്. വില കൂടിനിൽക്കുന്ന വിഷുക്കാലത്തെപ്പോലും അമ്പരപ്പിച്ചാണ് പച്ചക്കറി വില ഉയർന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറിവരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം.
വിലയേറിയത് ഇങ്ങനെ
∙ഏപ്രിലിലെ വിഷു വിപണിയിൽനിന്ന് വില കുറഞ്ഞത് ബീൻസിന് മാത്രമാണ്. അന്ന് കിലോയ്ക്ക് 100 രൂപയുണ്ടായിരുന്നു. ഇന്നലെ 65 രൂപ.
∙വിഷുക്കാലത്ത് 60 രൂപ വിലയുണ്ടായിരുന്ന പയറിന് 95 രൂപയായി. 2 മാസത്തിനുള്ളിൽ 35 രൂപയുടെ വർധന.
∙2 കിലോ ഉള്ളിക്ക് ഏപ്രിലിലെ വില 100; ഇന്നലെ ഒരു കിലോ ഉള്ളിക്ക് 80 രൂപ.
∙ തേങ്ങയുടെ വിലയിലും കുതിപ്പ്. ഏപ്രിൽ മാസത്തിലെ വിലയെക്കാൾ 10– 15 രൂപ കൂടി 80– 85 രൂപ നിരക്കിലാണ് ഇന്നലെ വിൽപന. വെളിച്ചെണ്ണയുടെ വില ലീറ്ററിന് 410 രൂപയായി.
പച്ചക്കറി – പലവ്യഞ്ജനം; ചില്ലറ വിൽപന വില
(കോട്ടയം മാർക്കറ്റിലെ ഇന്നലത്തെ വ്യാപാര നിലവാരം അനുസരിച്ച് രൂപയിൽ). ജില്ലയിലെ മറ്റ് പ്രാദേശിക ചന്തകളിൽ ഒരു കിലോയ്ക്ക് 2 മുതൽ 4 രൂപ വരെ വിലയിൽ വ്യത്യാസം വരാം.
∙മുരിങ്ങയ്ക്ക –100(ഒരു കിലോ)
∙തക്കാളി –35
∙വെണ്ടയ്ക്ക– 43
∙പച്ചമുളക് – 55
∙ബീൻസ്–65
∙കോവയ്ക്ക – 40
∙പാവയ്ക്ക– 55
∙ബീറ്റ്റൂട്ട്– 45
∙സവാള– 27
∙ഉരുളക്കിഴങ്ങ് – 40
∙മത്തങ്ങ– 23
∙പടവലങ്ങ –40
∙ചേന – 55
∙വെള്ളരിക്ക– 22
∙പയർ– 95
∙കാബേജ്– 28
∙കാരറ്റ്– 55
∙വഴുതനങ്ങ– 45
പലവ്യഞ്ജനം
∙പഞ്ചസാര– 44
∙ തുവര പരിപ്പ്– 120
∙ചുവന്ന പരിപ്പ്– 80
∙സാധാരണ പരിപ്പ്– 90
∙ആട്ട– 38
∙ഉഴുന്ന് ബോൾ– 110
∙വൻപയർ– 95
∙തേങ്ങ– 80
∙കോഴിമുട്ട –7