കുറുപ്പന്തറ ∙ സ്കൂളിൽനിന്നു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യ ബസിൽ ഉറങ്ങിപ്പോയ നാലാം ക്ലാസുകാരനെ ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം 11 കിലോമീറ്റർ അകലെ ബസ് തടഞ്ഞു തിരികെ എത്തിച്ചു. ഇന്നലെ വൈകിട്ട് 5ന് കുറുപ്പന്തറയിലാണു സംഭവം.
മാഞ്ഞൂർ സൗത്തിൽനിന്നും ഏറ്റുമാനൂരിലെ സ്കൂളിലെത്തി പഠിക്കുന്ന ചേച്ചിയും അനുജനും ഇന്നലെ സ്കൂൾ വിട്ട ശേഷം കോട്ടയം– വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന സ്റ്റെഫാനോസ് ബസിലാണ് കയറിയത്.
അമ്മ ഇവരെ കാത്ത് കുറുപ്പന്തറയിൽ നിന്നിരുന്നു.
കുറുപ്പന്തറയിൽ ബസ് എത്തിയപ്പോൾ ചേച്ചി ഇറങ്ങിയെങ്കിലും അനുജൻ ഇറങ്ങിയില്ല. ബസ് വിടുകയും ചെയ്തു.
ഇതോടെ സഹോദരി കരഞ്ഞുകൊണ്ട് അമ്മയുടെ അരികിലെത്തി വിവരം പറയുകയും സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവർ സി.ആർ. രഞ്ജിത്തിനോടു സഹായം തേടുകയും ചെയ്തു.
രഞ്ജിത്ത് കടുത്തുരുത്തിയിലുള്ള സുഹൃത്ത് റോയി തോമസിനെ വിളിച്ച് ബസ് കടുത്തുരുത്തിയിൽ എത്തുമ്പോൾ കുട്ടിയെ തിരയണമെന്ന് ആവശ്യപ്പെട്ടു. കുട്ടിയുടെ യൂണിഫോമിന്റെ വിവരങ്ങളും നൽകി.
എന്നാൽ റോയി ടൗണിൽ എത്തിയപ്പോൾ ബസ് ഇവിടെ നിന്നും പുറപ്പെട്ടിരുന്നു.
പിന്നീട് ബസ് തലയോലപ്പറമ്പിൽ എത്തിയപ്പോൾ സുഹൃത്തുക്കളുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയും സീറ്റിൽ സുഖമായി ഉറങ്ങുന്ന കുട്ടിയെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് കോട്ടയത്തേക്കുള്ള ബസിൽ കയറ്റി കുറുപ്പന്തറയിൽ കുട്ടിയെ ഇറക്കാൻ കണ്ടക്ടറെ ചുമതലപ്പെടുത്തി.
ബസ് കുറുപ്പന്തറയിൽ എത്തിയപ്പോൾ കാത്തു നിന്നിരുന്ന അമ്മയ്ക്കും സഹോദരിക്കും കുട്ടിയെ കണ്ടക്ടർ കൈമാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

