കറുകച്ചാൽ ∙ ഒരു പതിറ്റാണ്ട് പിന്നിട്ട പഞ്ചായത്ത് ടാക്സി സ്റ്റാൻഡ് തർക്കം തീർന്നു.
പഞ്ചായത്തും സ്ഥലം ഉടമയും തമ്മിൽ ഉണ്ടായ നിയമ യുദ്ധത്തിൽ കഴിഞ്ഞ ദിവസമാണ് അന്തിമ തീരുമാനം വന്നത്. 6.67 കോടി രൂപ കെട്ടിവച്ച് സ്ഥലം പഞ്ചായത്ത് ഏറ്റെടുക്കണം എന്നാണ് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് തീരുമാനം.
ഇത് 2 മാസത്തിനുള്ളിൽ തീരുമാനിക്കണമെന്നും നിർദേശിച്ചിരുന്നു.
സാമൂഹിക വിരുദ്ധ കേന്ദ്രമായി അരയേക്കർ സ്ഥലം
11 വർഷം മുൻപ് ടൗണിന്റെ മധ്യത്തിൽ പഞ്ചായത്ത് ഏറ്റെടുത്ത 55 സെന്റ് സ്ഥലത്താണ് ടാക്സി സ്റ്റാൻഡ് നിർമിക്കാൻ പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായി നബാർഡിന്റെ സഹായത്തോടെ 25 ലക്ഷം രൂപ ചെലവഴിച്ച് ശുചിമുറിയും കിണറും നിർമിച്ചിരുന്നു.
ഇതിനെതിരെ സ്ഥലം ഉടമ നിയമയുദ്ധം തുടങ്ങിയതോടെ പദ്ധതി പ്രദേശം കാട് കയറി മൂടി. ഒപ്പം സാമൂഹിക വിരുദ്ധരുടെ താവളവുമായി.
6.67 കോടി രൂപ 2 മാസത്തിനുള്ളിൽ അടച്ചു തീർപ്പാക്കാനാണ് കോടിയുടെ അന്തിമ വിധി.
ആർബിട്രേഷൻ പൂർത്തിയായതിനാൽ 2 മാസം എന്നുള്ളത് നീട്ടിനൽകാൻ റിവ്യൂ നൽകും. നിലവിൽ 25 ലക്ഷം രൂപയുടെ നിർമാണവും ന്യായവില അടവും കിഴിച്ച് 5.5 കോടി കോടതിയിൽ അടയ്ക്കേണ്ടി വരും.
ഇതിൽ 5 കോടി രൂപ റൂറൽ ഡവലപ്മെന്റ് വകുപ്പ് വഴി വായ്പ ലഭിക്കും. ബാക്കി വരുന്ന തുക പഞ്ചായത്ത് അടച്ച് ടൗണിലെ കണ്ണായ സ്ഥലം തിരികെപ്പിടിക്കും.
ഇവിടെ ഇരു നില മന്ദിരം നിർമിക്കാനാണ് പഞ്ചായത്ത് പദ്ധതി.
പഞ്ചായത്ത് സെക്രട്ടറി
20 സെന്റ് സ്ഥലം ഇവിടെ നൽകിയാൽ 3 നിലകളിൽ സിവിൽ സ്റ്റേഷൻ നിർമിച്ചു നൽകാം. ബജറ്റിൽ ഇതിനായി 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ മാറുന്നതോടെ ഇവ മറ്റു കാര്യങ്ങൾക്ക് ഉപയോഗിച്ച് വരുമാനം നേടാൻ കഴിയും. സ്ഥലം ലഭ്യമാക്കിയാൽ പഞ്ചായത്തിന്റെ മുഖഛായ മാറ്റുന്ന അനേകം നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയും.
എൻ.ജയരാജ്, ഗവ.
ചീഫ് വിപ് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

