വൈക്കം ∙ പകൽ പട്ടിയും രാത്രി മരപ്പട്ടിയും ഉദയനാപുരം പഞ്ചായത്തിൽ മണപ്പുറം നിവാസികളുടെ ഉറക്കം കെടുത്തുന്നു. രാത്രി കാലങ്ങളിൽ വീടിനുള്ളിൽ കയറുന്ന മരപ്പട്ടികൾ വീട്ടുപകരണങ്ങളും ഭക്ഷ്യവസ്തുക്കളും നശിപ്പിച്ച് മലമൂത്ര വിസർജനം നടത്തുന്നത് പതിവായതോടെ പ്രദേശവാസികൾ ദുരിതത്തിലായി.
മരപ്പട്ടിയെ ഭയന്ന് രാത്രികാലങ്ങളിൽ വീടിനുള്ളിൽ കിടന്ന് ഉറങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഉറക്കത്തിനിടെ ദേഹത്തുകൂടി കയറിയിറങ്ങുന്നത് ആളുകളെ ഭയപ്പെടുത്തുന്നു.
പകൽ ആളൊഴിഞ്ഞ വീടുകളും സമീപത്തെ കാടുകളുമാണ് ഇവയുടെ താവളം.
പകൽ സമയങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. റോഡരികിലെ മരത്തണലിലും മറ്റും വിശ്രമിക്കുന്ന തെരുവുനായ്ക്കൾ കാൽനട
യാത്രക്കാരുടെയും ഇരുചക്ര വാഹനത്തിൽ പോകുന്നവരുടെയും നേർക്കു കുരച്ച് അടുക്കുന്നത് നിത്യസംഭവമാണ്. കൂട്ടമായി എത്തുന്ന തെരുവ് നായ്ക്കളുടെ ശല്യം കാരണം തനിച്ച് റോഡിലൂടെ യാത്രചെയ്യാൻ ഭയമാണെന്നു പ്രദേശവാസികൾ പറയുന്നു. നായശല്യം പരിഹരിക്കാൻ ബന്ധപ്പെട്ട
അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
രാത്രി 11നും പുലർച്ചെ 4നും ഇടയിലുള്ള സമയത്താണ് മരപ്പട്ടിയുടെ ശല്യം രൂക്ഷം. വീടിനുള്ളിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ പറ്റാത്ത അവസ്ഥയാണ്.
വാർക്കവീടിന്റെ എയർ ഹോൾ വഴിയും ഓടിട്ട വീടിന്റെ ഓടിനും ഉത്തരത്തിനും ഇടയിലുള്ള വിടവിലൂടെയുമാണ് മരപ്പട്ടി അകത്തു കടക്കുന്നത്.
രാത്രി വീട്ടിൽ കിടന്നുറങ്ങാൻ ഭയമാണ്. ഇതിന് അടിയന്തര പരിഹാരം ഉണ്ടാകണം.
എം.ബി.റജി മണക്കൂമ്പേൽ, പടിഞ്ഞാറേക്കര
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

