കോട്ടയം∙ കൊച്ചിയിൽ നടുറോഡിൽ ബ്ലേഡും സ്ട്രോയുമുപയോഗിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി അപകടത്തിൽപ്പെട്ടയാളെ രക്ഷിച്ച കോട്ടയം മെഡിക്കൽ കോളജ് കാർഡിയാക് തൊറാസിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബി.മനൂപിനെ കോട്ടയം സൈക്ലിങ് ക്ലബ്ബ് ആദരിച്ചു.
കോട്ടയം സൈക്ലിങ് ക്ലബ്ബ് അംഗമായ ഡോക്ടർ മനൂപ് അടുത്ത കാലത്ത് അയൺമാൻ പദവി കരസ്ഥമാക്കിയിരുന്നു. നീന്തൽ, മാരത്തോൺ, സൈക്ലിങ് എന്നീ മൂന്ന് വിഭാഗങ്ങളിൽ ദൂരവും സമയവും ഒരുപോലെ പാലിച്ച് മുന്നേറിയാണ് അയൺമാൻ പദവി നേടിയത്.
അയൺമാൻ പദവി നേടിയ ഡോ. മനൂപ് ശാരീരിക ക്ഷമതയിൽ മാത്രമല്ല, മാനസിക ക്ഷമതയിലും അയൺമാൻ ആയി തെളിഞ്ഞു എന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.
വർഗ്ഗീസ് പുന്നൂസ് പറഞ്ഞു. ചടങ്ങിൽ കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വർഗീസ് പുന്നൂസ്, കോട്ടയം സൈക്ലിങ് ക്ലബ്ബ് പ്രസിഡൻറ് ചെറിയാൻ വർഗ്ഗീസ്, സെക്രട്ടറി വി.എ.ഷമീർ എന്നിവർ പങ്കെടുത്തു.
ഞായറാഴ്ച (21.12.25) രാത്രി 8.30ന് ഉദയംപേരൂർ വലിയകുളത്തിനു സമീപമുണ്ടായ ബൈക്കപകടത്തിൽ പരുക്കേറ്റ കൊല്ലം സ്വദേശി ലിനുവിനാണു മൂന്ന് യുവ ഡോക്ടർമാർ ചേർന്ന് രക്ഷപ്പെടുത്തിയത്.
ലിനു സഞ്ചരിച്ച സ്കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിൻ, വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റു ശ്വാസമെടുക്കാൻ കഴിയാത്ത നിലയിലായ ലിനുവിനെ അതുവഴി പോവുകയായിരുന്ന കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയാക് ശസ്ത്രക്രിയാ വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ.
ബി. മനൂപും അപകടം കണ്ടു വാഹനം നിർത്തിയിറങ്ങിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ.
തോമസ് പീറ്ററും ഡോ. ദിദിയ കെ.
തോമസും ചേർന്നാണു രക്ഷപ്പെടുത്തിയത്.
നടുറോഡിലെ വെളിച്ചത്തിൽ, നാട്ടുകാർ സംഘടിപ്പിച്ചു നൽകിയ ബ്ലേഡ് കൊണ്ട് ഡോ.മനൂപ്, ലിനുവിന്റെ കഴുത്തിൽ ഒരു മുറിവുണ്ടാക്കി. ശ്വാസനാളത്തിലേക്കു ശീതളപാനീയത്തിന്റെ സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരിച്ചുപിടിച്ചു.
സഹായിക്കാൻ ഡോ. തോമസ് പീറ്ററും ഡോ.
ദിദിയ കെ.തോമസും ഒപ്പംനിന്നു. തുടർന്ന് ആംബുലൻസിൽ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വരെ ഡോ.മനൂപ് ജീവൻ നിലനിർത്താനായി കൂടെനിന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

