കോട്ടയം ∙ വാർഡ് സഭകൾ വിളിച്ചുചേർക്കണം, വാർഡിലെ പ്രശ്നങ്ങൾ അവതരിപ്പിച്ച് പരിഹാരം കണ്ടെത്തണം ഇങ്ങനെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും അംഗങ്ങൾക്ക് അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ഏറെ. പഞ്ചായത്ത് രാജ് നിയമത്തിലാണു ഗ്രാമ–ബ്ലോക്ക്– ജില്ലാ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വിവരിക്കുന്നത്. കേരള മുൻസിപ്പൽ നിയമത്തിലാണ് നഗരസഭകളിലെ പ്രതിനിധികളുടെ ചുമതലകൾ വിവരിക്കുന്നത്.
ആ ചുമതലകളും ഉത്തരവാദിത്തങ്ങളും എന്തൊക്കെ എന്നറിയാം.
ഗ്രാമപ്പഞ്ചായത്ത് അംഗം
വാർഡ് മെംബർമാർ 3 മാസത്തിലൊന്നു ഗ്രാമസഭ വിളിച്ചുചേർക്കണം. വാർഡിലെ വോട്ടർമാരെ ഗ്രാമസഭ ചേരുന്ന വിവരം അറിയിക്കണം.
യോഗത്തിനു മുന്നോടിയായി പൊതുനോട്ടിസ് തയാറാക്കണം. വാർഡ് ഉൾപ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെംബർമാരെയും നിയമസഭാ അംഗത്തെയും ഗ്രാമസഭയിലേക്കു മെംബർ ക്ഷണിക്കണം. ഗ്രാമസഭയിലെ തീരുമാനങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും പഞ്ചായത്ത് കമ്മിറ്റിയെ അറിയിക്കണം.
ഇതിനായി മെംബർക്ക് കമ്മിറ്റിയിൽ പ്രമേയം അവതരിപ്പിക്കാം. പ്രസംഗിക്കാം.
പഞ്ചായത്ത് പ്രസിഡന്റിനോട് പഞ്ചായത്തുമായി ബന്ധപ്പെട്ട
വിഷയങ്ങളിൽ അംഗത്തിന് ചോദ്യങ്ങളുന്നയിക്കാം. ചർച്ചകളിൽ 4 മുതൽ 8 മിനിറ്റ് വരെ സംസാരിക്കാം. വാർഡിലെ ജനങ്ങളുടെ ആവശ്യങ്ങളിൽ ശുപാർശ നൽകാൻ പേര് വച്ച ലെറ്റർ പാഡുകൾ പഞ്ചായത്തിൽനിന്നു മെംബർമാർക്കു നൽകും.
ബ്ലോക്ക് പഞ്ചായത്ത് അംഗം
തെരുവുവിളക്ക്, ശുദ്ധജലവിതരണ പൈപ്പ് എന്നിവ വാർഡുകളിൽ സ്ഥാപിക്കൽ, ഗുണഭോക്തൃ കമ്മിറ്റികളുടെ പ്രവർത്തനവും നിരീക്ഷണവും തുടങ്ങിയ വിഷയങ്ങളിൽ ഗ്രാമപ്പഞ്ചായത്തുമായി ചേർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ പ്രവർത്തിക്കണം.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ അവരുടെ പരിധിയിലുള്ള ഗ്രാമപ്പഞ്ചായത്തുകളിലെ ഗ്രാമസഭകളിൽ പങ്കെടുക്കണം.
ഗ്രാമസഭകളുടെ ആവശ്യങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റികളിൽ പ്രമേയം അവതരിപ്പിക്കണം.
ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രസിഡന്റിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശമുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെ അംഗങ്ങൾക്ക് ഫയലുകൾ ഓഫിസ് സമയങ്ങളിൽ പരിശോധിക്കാം.
ജില്ലാ പഞ്ചായത്ത് അംഗം
ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ എല്ലാ അവകാശങ്ങളും ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കുമുണ്ട്.
ഗ്രാമസഭകളിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം നിർബന്ധമായും പങ്കെടുക്കണം. പദ്ധതി നടത്തിപ്പിനു സാമ്പത്തിക സഹായം നൽകാൻ ജില്ലാ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രമേയം അവതരിപ്പിക്കണം.
ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള സർക്കാർ കെട്ടിടങ്ങളുടെ നിർമാണത്തിലെ ന്യൂനതകളും പിഴവുകളും കണ്ടെത്തിയാൽ കമ്മിറ്റിയിൽ അവതരിപ്പിക്കുക.
നഗരസഭാ കൗൺസിലർമാർ
3 മാസത്തിലൊന്നു വാർഡ്സഭ വിളിച്ചു ചേർക്കണം. വാർഡിലെ ആവശ്യങ്ങൾ വാർഡ് സഭ ചേർന്ന് തീരുമാനിക്കണം.
ഇക്കാര്യങ്ങൾ പ്രമേയമായി നഗരസഭ കൗൺസിലിൽ ഉന്നയിക്കാം. നഗരസഭയിലെ വിഷയങ്ങൾ സംബന്ധിച്ച് നോട്ടിസ് നൽകി നഗരസഭാ ചെയർപേഴ്സണോട് ചോദ്യം ചോദിക്കാം. 7 പ്രവൃത്തി ദിവസങ്ങൾക്കു മുൻപ് ചോദിക്കാനുദേശിക്കുന്ന ചോദ്യത്തിന്റെ പകർപ്പ് ചെയർപേഴ്സണു നൽകണം.
രണ്ടു ചോദ്യം ചുരുങ്ങിയ വാക്കുകളിൽ ചെയർപഴ്സനോട് നേരിട്ടും ചോദിക്കാം. നഗരസഭ സെക്രട്ടറിക്ക് നോട്ടിസ് നൽകിയ ശേഷം ഓഫിസ് സമയത്ത് നഗരസഭയിലെ ഏത് ഫയലും കൗൺസിലർക്ക് പരിശോധിക്കാം.
അംഗത്തെ പുറത്താക്കാം
പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിൽ ക്രമരഹിത പെരുമാറ്റമുണ്ടായാൽ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളെ കമ്മിറ്റി യോഗത്തിൽനിന്നു പുറത്താക്കാം. അംഗം ഇറങ്ങിപ്പോകാൻ തയാറായില്ലെങ്കിൽ പ്രസിഡന്റിന് അംഗത്തെ സസ്പെൻഡ് ചെയ്യാം.
കമ്മിറ്റി തീരുമാനങ്ങളിൽ അസംതൃപ്തിയുണ്ടെങ്കിൽ അംഗത്തിന് വിയോജനക്കുറിപ്പ് എഴുതിനൽകാം.
ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ പ്രതിമാസ വേതനം (രൂപയിൽ) ജില്ലാ പഞ്ചായത്ത്
1. പ്രസിഡന്റ് : 15,800
2.
വൈസ് പ്രസിഡന്റ്: 13,200 3. സ്ഥിരസമിതി അധ്യക്ഷൻ: 9,400= 4.
അംഗങ്ങൾ –8,800
ബ്ലോക്ക് പഞ്ചായത്ത്
1. പ്രസിഡന്റ് : 14,600
2.
വൈസ് പ്രസിഡന്റ്: 12,000 3. സ്ഥിരസമിതി അധ്യക്ഷൻ: 8,800 4.
അംഗങ്ങൾ: 7,600
ഗ്രാമപ്പഞ്ചായത്ത്
1. പ്രസിഡന്റ് : 13,200
2.
വൈസ് പ്രസിഡന്റ്: 10,600 3. സ്ഥിരസമിതി അധ്യക്ഷൻ: 8,200 4.
അംഗങ്ങൾ: 7,000
നഗരസഭ
1. ചെയർപഴ്സൻ: 14,600
2.
വൈസ് ചെയർപഴ്സൻ: 12,000 3. സ്ഥിരസമിതി അധ്യക്ഷൻ: 8,800 4.
അംഗങ്ങൾ : 7,600 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

