കോട്ടയം ∙ ജില്ലയിൽ യുഡിഎഫിന് 65,654 വോട്ടിന്റെ മേൽക്കൈ. ജില്ലാ പഞ്ചായത്തിലും 6 നഗരസഭകളിലുമായി പോൾ ചെയ്ത വോട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നണികളുടെ വോട്ടുനില കണ്ടെത്തിയത്.
ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന്റെ ലീഡ് 60,154 വോട്ടാണ്. നഗരസഭകളിൽ 5,500 വോട്ടിന്റെ ലീഡ്.
പാലാ നഗരസഭയിൽ വോട്ടുകണക്കിൽ എൽഡിഎഫിന് നേരിയ ലീഡ് ലഭിച്ചു. വൈക്കത്ത് ഒപ്പത്തിനൊപ്പം.
മറ്റു നാലിടത്ത് യുഡിഎഫ് മുന്നിലെത്തി.
6 നഗരസഭകളിലായി യുഡിഎഫ് 67,345 (38.81%) വോട്ടും എൽഡിഎഫ് 61,845 (35.64%) വോട്ടും നേടി. എൻഡിഎ 26,439 (15.24%) വോട്ടും സ്വന്തമാക്കി.
സ്വതന്ത്രന്മാരും മറ്റുള്ളവരും 17,894 (10.31%) വോട്ടു നേടി. യുഡിഎഫിന് 5,500 വോട്ടിന്റെ ലീഡ്.ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് 60,154 വോട്ടിന്റെ ലീഡ്.
യുഡിഎഫിന് 5,09,502 വോട്ടും എൽഡിഎഫ് 4,43,848 വോട്ടും സ്വന്തമാക്കി. എൻഡിഎ 1,84,760 വോട്ട് നേടി.
കോട്ടയം ജില്ല (നഗരസഭ, ജില്ലാ പഞ്ചായത്ത്) ആകെ വോട്ട്
∙പോൾ ചെയ്ത വോട്ട്: 11,68,215
∙യുഡിഎഫ്: 5,09,502 (43.61%)
∙എൽഡിഎഫ്: 4,43,848 (38.00%)
∙എൻഡിഎ: 1,84,760 (15.82%)
∙മറ്റുള്ളവർ: 30,105 (2.58%)
യുഡിഎഫ് – എൽഡിഎഫ് വോട്ടു വ്യത്യാസം– 65,654 വോട്ട് (5.61%)
6 നഗരസഭകളിലെ വോട്ടുനില
∙പോൾ ചെയ്ത വോട്ട്: 1,73,523
∙യുഡിഎഫ്: 67,345 (38.81%)
∙എൽഡിഎഫ്: 61,845 (35.64%)
∙എൻഡിഎ: 26,439 (15.24%)
∙മറ്റുള്ളവർ: 17,990 (10.31%)
യുഡിഎഫ് – എൽഡിഎഫ് വോട്ടുവ്യത്യാസം– 5,500 (3.17%)
നഗരസഭ കോട്ടയം
∙പോൾ ചെയ്ത വോട്ട്: 70,461
∙യുഡിഎഫ്: 27,937 (39.65%)
∙എൽഡിഎഫ്: 25,719 (36.50%)
∙എൻഡിഎ: 13,740 (19.50%)
∙മറ്റുള്ളവർ: 3,065 (4.35%)
ചങ്ങനാശേരി
∙പോൾ ചെയ്ത വോട്ട്: 28,160
∙യുഡിഎഫ്: 9,434 (33.50%)
∙എൽഡിഎഫ്: 9,162 (32.54%)
∙എൻഡിഎ: 4,990 (17.72%)
∙മറ്റുള്ളവർ: 4,574 (16.24%)
ഏറ്റുമാനൂർ
∙പോൾ ചെയ്ത വോട്ട്: 25,520
∙യുഡിഎഫ്: 9,710 (38.05%)
∙എൽഡിഎഫ്: 7,942 (31.12%)
∙എൻഡിഎ: 4,072 (15.96%)
∙മറ്റുള്ളവർ: 3,796 (14.87%)
പാലാ
∙പോൾ ചെയ്ത വോട്ട്: 13,417
∙യുഡിഎഫ്: 5,909 (44.04%)
∙എൽഡിഎഫ്: 6,455 (48.11%)
∙എൻഡിഎ: 300 (2.24%)
∙മറ്റുള്ളവർ: 753 (5.61%)
ഈരാറ്റുപേട്ട
∙പോൾ ചെയ്ത വോട്ട്: 20,457
∙യുഡിഎഫ്: 8,661 (42.34%)
∙എൽഡിഎഫ്: 6,869 (33.58%)
∙എൻഡിഎ: 317 (1.55%)
∙മറ്റുള്ളവർ: 4,610 (22.54%)
വൈക്കം
∙പോൾ ചെയ്ത വോട്ട്: 15,508
∙യുഡിഎഫ്: 5,694 (36.72%)
∙എൽഡിഎഫ്: 5,698 (36.74%)
∙എൻഡിഎ: 3,020 (19.47%)
∙മറ്റുള്ളവർ: 1,096 (7.07%)
പിതാവിന്റെ സ്വപ്നത്തിലേക്ക് ജയിച്ചെത്തുകയാണ് ടോണി
പാലാ ∙ നഗരസഭാ മുൻ ജീവനക്കാരന്റെ മകൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ അതു പിതാവിന്റെ ആഗ്രഹപൂർത്തീകരണമായി. നഗരസഭയിലെ ശുചീകരണ തൊഴിലാളിയായിരുന്ന പരേതനായ ടോമി തൈപ്പറമ്പിലിന്റെ സ്വപ്നമായിരുന്നു മകൻ ടോണി തൈപ്പറമ്പിലിന്റെ വിജയം.
നഗരസഭ ചെത്തിമറ്റം 12-ാം വാർഡിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി 119 വോട്ടിനാണ് ടോണിയുടെ വിജയം.ബെംഗളൂരുവിൽ നഴ്സിങ് പഠനം കഴിഞ്ഞ് സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുമ്പോഴാണ് ടോണി രാഷ്ട്രീയരംഗത്തേക്ക് എത്തിയത്.
കഴിഞ്ഞ 2 തവണയും മത്സരത്തിനിറങ്ങിയെങ്കിലും ജയിക്കാനായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

