വൈക്കം ∙ ഇരുകൈകളും കാലുകളും ബന്ധിച്ച് വേമ്പനാട്ടുകായലിനു കുറുകെ 9 കിലോമീറ്റർ നീന്തിക്കടന്ന് ഒൻപതുകാരൻ ദേവദർശൻ. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുക എന്ന ലക്ഷ്യത്തിൽ ഇന്നലെ രാവിലെ 7.16ന് ചേർത്തല കൂമ്പേൽ കടവിൽനിന്ന് ആരംഭിച്ച് 9.17ന് നീന്തിക്കയറി.
ഡോൾഫിൻ ക്ലബ് നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിലാണ് ദേവദർശൻ പരിശീലനം നേടിയത്. കോതമംഗലം വിമലഗിരി പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ദേവദർശൻ കോതമംഗലം കുത്തുകുഴി കൊല്ലാരത്ത് രഘുനാഥ്, ആതിര ദമ്പതികളുടെ മകനാണ്.
ദേവദർശനെ ബീച്ച് മൈതാനത്തു നടന്ന യോഗത്തിൽ ക്ലബ് സെക്രട്ടറി എ.പി.അൻസൽ പൊന്നാട
അണിയിച്ച് അനുമോദിച്ചു. ജോയിന്റ് എക്സൈസ് കമ്മിഷണർ ടി.എം.മജു, വൈക്കം ഡിവൈഎസ്പി പി.എസ്.ഷിജു, നഗരസഭാ സെക്രട്ടറി രഞ്ജിത് നായർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.ഷൈൻ, നീന്തൽ പരിശീലകൻ ടി.ഷാജികുമാർ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

