കോട്ടയം ∙ എംബിബിഎസ് സ്വപ്നം മനസ്സിലിട്ട് ദിശ ഉന്നത വിദ്യാഭ്യാസ പ്രദർശനം കാണാൻ കാസർകോട് മഞ്ചേശ്വരം ബങ്കരയിൽ നിന്ന് എത്തിയതാണ് ഉമർ ഫറൂഖും ഷെയ്ഖ് അർമാനും അബ്ദു റഹ്മാനും. മൂവരും സംസാരിക്കുന്നത് ലിപിയില്ലാത്ത ബ്യാരി ഭാഷയിൽ.
കന്നഡ, തുളു ഭാഷകളും ഇവർക്കറിയാമെങ്കിലും ഇതൊന്നും പിടികിട്ടാതെ കുഴങ്ങിയത് അധികൃതരാണ്. കർണാടക അതിർത്തിയോട് ചേർന്ന ബങ്കര ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇവർ.
വിദ്യാഭ്യാസ പ്രദർശനത്തിന്റെ കാര്യം അധ്യാപിക ക്ലാസിൽ പറഞ്ഞപ്പോഴാണ് പങ്കെടുക്കണമെന്ന ആഗ്രഹം ഉള്ളിലുദിച്ചത്. എന്നാൽ കോട്ടയം വരെയെത്താനുള്ള ചെലവ് വെല്ലുവിളിയായി.
കരിയർ ഗൈഡൻസിന്റെ ജില്ലാ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരാണ് സാമ്പത്തിക സഹായം നൽകിയത്.
പ്രദർശനത്തിൽ 90 കോഴ്സുകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകളുണ്ട്. ഇവിടെ സന്ദർശനം നടത്തിയതോടെ 3 പേർക്കും ഇഷ്ടം മാറി.
ഇപ്പോൾ താൽപര്യം ഹോട്ടൽ മാനേജ്മെന്റിനോടും ഷെഫ് ജോലിയോടും. ഈ കോഴ്സുകളുടെ വിവരങ്ങൾ മനസ്സിലാക്കിയ ശേഷമാണ് മൂവരും മടങ്ങിയത്.
9,10, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന 25,000 വിദ്യാർഥികൾ പ്രദർശനം കാണാനെത്തി. ശാരീരികമായി പരിമിതികൾ നേരിടുന്ന വിദ്യാർഥികൾക്കായി ദേശീയ തൊഴിൽ സേവന കേന്ദ്രം, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെയും പ്രധാന സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ മേളയിലുണ്ട്. പ്രദർശനം നാളെ സമാപിക്കും.
ജന്മസിദ്ധമായ കഴിവു കണ്ടെത്താം
വിദ്യാർഥികളുടെ അഭിരുചി കണ്ടെത്തുന്നതിനു കേരള ഡിഫറൻഷ്യൽ ആപ്റ്റിട്യൂഡ് ടെസ്റ്റ് മേളയിൽ സൗജന്യമായി നടത്തുന്നുണ്ട്.
അഭിരുചി പരീക്ഷയ്ക്ക് താൽപര്യമുള്ള വിദ്യാർഥികൾക്കായി 80 അധ്യാപകരുടെ സേവനം ദിശ പ്രദർശനത്തിൽ ലഭിക്കും. ജന്മസിദ്ധമായ കഴിവ് കണ്ടെത്തി അതിനു പറ്റുന്ന കോഴ്സുകൾക്കു വിദ്യാർഥികളെ അയക്കുന്നതിനാണ് പരീക്ഷ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

