കോട്ടയം ∙ ഫയൽ തപ്പി തപ്പി കള്ളുചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കോട്ടയം ഓഫിസിലെ ജീവനക്കാരുടെ ദീപാവലി ‘ആഘോഷം’. ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ പരിശോധനയ്ക്കിടെ ക്ഷേമനിധി ഓഫിസിലെ ഫയലുകൾ ചാക്കിൽക്കെട്ടി വച്ചിരിക്കുന്നതു ശ്രദ്ധയിൽപെട്ടിരുന്നു.
ഫയലുകളിൽ നശിപ്പിക്കേണ്ടതും പുതിയതുമായ ഫയലുകൾ തരംതിരിച്ച് പട്ടികയാക്കി നൽകണമെന്ന് ഉടൻ നിർദേശവും ലഭിച്ചു. ഇതാണ് അവധി ദിനങ്ങളായ 19, 20 തീയതികളിൽ ജീവനക്കാർ ഒന്നടങ്കം ഫയൽ തരംതിരിക്കാൻ ഇറങ്ങാൻ കാരണം.
20 വർഷത്തിലധികം പഴക്കമുള്ളതും പുതിയതുമായ ഫയലുകളുടെ പട്ടിക തിരിച്ച് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർക്കു കൈമാറി.
ഒരാഴ്ച മുൻപാണ് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഐഎസ്ഒ സർട്ടിഫിക്കേഷൻ നടപടികളുടെ ഭാഗമായി ഓഫിസിൽ പരിശോധനയ്ക്കും യോഗത്തിനുമായി എത്തിയത്. ക്ഷേമനിധി അംഗങ്ങളുടെ ഫയലുകൾ കാണാനില്ലെന്ന പരാതിയും ഉയർന്നിരുന്നു.
ഇതു കണ്ടെത്താനാണ് 2 ദിവസം പരിശോധന നടന്നതെന്നും ആരോപണം ഉയർന്നു.
എന്നാൽ, ചാക്കുകെട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ തരംതിരിക്കാനും കാലപ്പഴക്കമുള്ളവ നശിപ്പിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാൻ അവധി ദിവസം ഓഫിസിലെത്തണമെന്നാണ് നിർദേശം നൽകിയതെന്നു ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ പറഞ്ഞു. ഐഎസ്ഒ സർട്ടിഫിക്കേഷന്റെ ഭാഗമായാണ് ഫയൽ തരംതിരിച്ചതെന്നും അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

