ഇന്ന്
∙ ശക്തമായ മഴയ്ക്ക് സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
ഗതാഗതം നിരോധിച്ചു
എരുമേലി ∙ മുക്കൂട്ടുതറ സപ്ലൈകോ വിൽപനശാലയ്ക്കു മുൻവശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനായി കെ.ഒ.ടി റോഡിന്റെ പ്രവേശന ഭാഗത്ത് ഓടയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ മുക്കൂട്ടുതറ ഇടകടത്തി പമ്പാവാലി റോഡിൽ നിന്ന് കെഒടി റോഡിലേക്കുള്ള ഗതാഗതം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
വിവരാവകാശ കമ്മിഷൻ ഹിയറിങ് നാളെ
കോട്ടയം ∙ സംസ്ഥാന വിവരാവകാശ കമ്മിഷൻ നാളെ രാവിലെ 10 മുതൽ 5 വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹിയറിങ് നടത്തും. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.
കെ.എം.ദിലീപ് ഹർജികൾ പരിഗണിക്കും.
കടകൾ അടച്ചിടും
പാമ്പാടി ∙ ഗിഫ്റ്റ് സെന്റർ ഉടമ കാരാണിൽ ഷാജിയുടെ വിയോഗത്തിൽ ദുഃഖസൂചകമായി പാമ്പാടിയിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് ഉച്ചയ്ക്കു 12 മുതൽ 2 വരെ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
സ്കോളർഷിപ്
കോട്ടയം ∙ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2025 വർഷത്തിലെ സ്കോളർഷിപ്പിനുള്ള അപേക്ഷ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസിൽ ഇന്നു മുതൽ നവംബർ 20 വരെ സ്വീകരിക്കും. 2025ൽ 80% മാർക്കോടെ എസ്എസ്എൽസി വിജയിച്ച് റഗുലർ ഹയർ സെക്കൻഡറിതല പഠനത്തിനോ മറ്റു റഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനോ ചേരുന്നവർക്കും റഗുലർ പ്രഫഷനൽ കോഴ്സുകൾ, ബിരുദ / ബിരുദാനന്തര കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്നവർക്കുമാണ് അർഹത.
ഫോൺ: 0481 2300390.
കംപ്യൂട്ടർ കോഴ്സ്
കോട്ടയം ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ കംപ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (പിജിഡിസിഎ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), ഡിസിഎ (എസ്) കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് ഡിസിഎ കോഴ്സിനും പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിസിഎ (എസ്) കോഴ്സിനും ഡിഗ്രി യോഗ്യതയുള്ളവർക്ക് പിജിഡിസിഎ കോഴ്സിനും അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ സെന്ററിൽ എത്തണം.
ഫോൺ: 0481 2534820, 94978 18264.
അധ്യാപക ഒഴിവ്
കോട്ടയം ∙ കാരാപ്പുഴ ഗവ. എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവുണ്ട്.
യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി 27നു 11ന് സ്കൂളിൽ എത്തണം.
വൈദ്യുതി മുടക്കം
തൃക്കൊടിത്താനം ∙ ഫാത്തിമാപുരം, ബിടികെ സ്കൂൾ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും ഇരുപ്പ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തെങ്ങണ ∙ കരിക്കണ്ടം, പുന്നക്കുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും വലിയകുളം, പട്ടാണിച്ചിറ, മുക്കാടൻ, ഗ്ലാസ് ഹൗസ്, സിഎൻകെ ഹോസ്പിറ്റൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 10 മുതൽ 12 വരെയും വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ പ്ലാമ്മൂട്, മന്നത്തുകടവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും പൊൻപുഴ, റൈസിങ്സൺ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

