എരുമേലി ∙ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് പമ്പയിൽ നടത്തിയ ആഗോള അയ്യപ്പസംഗമത്തിൽ എരുമേലി വികസനം ചർച്ചയായില്ല. ശബരിമല മാസ്റ്റർ പ്ലാൻ വികസന പദ്ധതികൾ ശബരിമലയും പമ്പയും നിലയ്ക്കലും മാത്രമായി ചുരുക്കിയപ്പോൾ ശബരിമലയുടെ പ്രവേശനകവാടമായ എരുമേലിയെക്കുറിച്ച് ചർച്ച ചെയ്യാതിരുന്നതിൽ വ്യാപക അതൃപ്തിയുണ്ട്.
എരുമേലിക്കു വേണ്ടി 10 കോടി രൂപ ചെലവിൽ സർക്കാർ മാസ്റ്റർ പ്ലാൻ തയാറാക്കി നടപ്പാക്കുകയാണെന്നും അതിനാലാണ് ശബരിമല മാസ്റ്റർ പ്ലാനിൽ എരുമേലി വികസനം ചർച്ച ചെയ്യാതിരുന്നതെന്നും മന്ത്രി വി.എൻ. വാസവനും ദേവസ്വം ബോർഡ് പ്രസിഡന്റും പറയുന്നു.
പ്രസംഗങ്ങളിൽ മാത്രം എരുമേലി പരാമർശം
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.എൻ.വാസവനും ആഗോള അയ്യപ്പസംഗമ വേദിയിലെ പ്രസംഗത്തിൽ എരുമേലി വികസന പദ്ധതികൾ പരാമർശിച്ചിരുന്നു.
അടുത്ത വർഷത്തോടെ എരുമേലിയിലെ ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സർവേ പുരോഗമിക്കുകയാണെന്നും പറഞ്ഞു.
ശബരി റെയിൽവേയുടെ ചെലവിന്റെ 50% പണം സർക്കാർ മുടക്കുമെന്നും പ്രഖ്യാപിച്ചു. കിഫ്ബി പദ്ധതി പ്രകാരം 15 കോടി രൂപ ചെലവിട്ട് നിർമാണം പൂർത്തിയാകുന്ന അന്നദാന മണ്ഡപവും ഓഫിസ് സമുച്ചയവും ഈ തീർഥാടന കാലത്തു തന്നെ തുറന്നു കൊടുക്കുമെന്ന് മന്ത്രി വി.എൻ.
വാസവനും പ്രസംഗത്തിൽ പരാമർശിച്ചു.
നിർമാണം തുടങ്ങിയിട്ടില്ല
ഈ വർഷത്തെ തീർഥാടനം ആരംഭിക്കാൻ 2 മാസം കൂടി മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ മാസ്റ്റർ പ്ലാൻ പ്രകാരം ഇതുവരെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]