മാടപ്പള്ളി ∙ കായികമേഖലയ്ക്കു പുത്തൻ പ്രതീക്ഷകൾ നൽകി മാടപ്പള്ളി പഞ്ചായത്തിന്റെ പങ്കിപ്പുറം മൈതാനത്ത് പുതിയ മഡ് കോർട്ടിന്റെ നിർമാണം പൂർത്തിയായി. ഉദ്ഘാടനം ഉടനെ നടത്തും.
ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ മഞ്ജു സുജിത്തിന്റെ ഡിവിഷൻ ഫണ്ടിൽ നിന്നു 15 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഫുട്ബോളും ക്രിക്കറ്റിനും അനുയോജ്യമാകുന്ന വിധമാണ് ഒരേക്കർ സ്ഥലത്ത് മഡ് കോർട്ട് നിർമിച്ചത്.
വാഹനങ്ങൾ ഡ്രൈവിങ് പരിശീലനം നടത്തിയാണ് മൈതാനം തകർന്നത്. ടൂർണമെന്റുകൾ നടത്താനും കായിക മത്സരങ്ങൾക്കുമായി പഞ്ചായത്തിലെ കായികപ്രേമികൾക്ക് സ്വകാര്യ ടർഫുകളെ ആശ്രയിക്കേണ്ടി വന്നു.
ഇപ്പോൾ മൈതാനം മണ്ണിട്ട് ഉയർത്തി മത്സര യോഗ്യമാക്കി. സംരക്ഷണഭിത്തിയും പൂർത്തിയാക്കി.
ഹൈമാസ്റ്റ് ലൈറ്റ് ഉടനെ സ്ഥാപിക്കും. മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. മാടപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെൻസിങ് അടക്കമുള്ള സംവിധാനങ്ങളും നിർമിക്കും.
മഡ് കോർട്ടിനോടൊപ്പം കായികമേഖലയുടെ വികസനത്തിനു മാടപ്പള്ളി പഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി അധ്യക്ഷൻ പി.എ.ബിൻസൺ അധ്യക്ഷനായി പഞ്ചായത്ത് സ്റ്റേഡിയം ക്ലബ്ബും രൂപീകരിച്ചിട്ടുണ്ട്. യുവജന സംഘടനകളെയും കായിക താരങ്ങളെയും കായിക പ്രേമികളെയും പങ്കാളികളാക്കി വിവിധ ടൂർണമെന്റുകളും മത്സരങ്ങളും നടത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണു ലക്ഷ്യം.
പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, സെക്രട്ടറി ബിജോ ജോസഫ് എന്നിവരാണ് ക്ലബ്ബിന്റെ രക്ഷാധികാരികൾ. വാർഡംഗം ജോർജുകുട്ടി കൊഴുപ്പക്കളം സെക്രട്ടറിയുമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]