
അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ വിദ്യാർഥികൾക്ക് ഇനി മദ്രാസ് ഐഐടിയുടെ കോഴ്സുകളും പഠിക്കാനാകും. മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്ററായി കോളജിനെ തിരഞ്ഞെടുത്തു.
പ്രോഗ്രാമിങ് ഉൾപ്പെടെയുള്ള വിവിധ ഐടി വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകൾ വിദ്യാർഥികൾക്ക് ഓൺലൈനായി പഠിക്കാം. നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഡിഗ്രി കോഴ്സുകൾക്ക് ഒപ്പമാണ് ഈ കോഴ്സുകളും പഠിക്കുന്നത്.
കോളജിലെ ഇംഗ്ലിഷ് വിഭാഗത്തിലെ അധ്യാപകൻ ഡോ.
ബിനോയ് കുര്യൻ ആണ് കോഴ്സുകളുടെ എസ്പിഒസി മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്റർ പദവി നേടുന്ന സംസ്ഥാനത്തെ മൂന്നാമത്തെ കലാലയമാണ് അരുവിത്തുറ കോളജ്. വിദ്യാർഥികൾക്ക് ലഭിച്ചിരിക്കുന്ന പുതിയ അവസരം പ്രയോജനപ്പെടുത്താൻ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് കോളജ് മാനേജർ വെരി.
റവ. ഫാ.
സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
സിബി ജോസഫ്, കോളജ് ബർസാർ റവ. ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.
ജിലു ആനി ജോൺ എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]