
തോട്ടയ്ക്കാട് ∙ കറുപ്പസ്വാമിയും ചൂലും – തോട്ടയ്ക്കാടിന്റെ ഐശ്വര്യക്കണി – ചൂലിനു ശകുനപ്പിഴ കണക്കാക്കുന്നവർക്കും കറുപ്പസ്വാമിയേയും ചൂലിനെയും കണി കണ്ടില്ലെങ്കിൽ അത് തോട്ടയ്ക്കാട് കവലയുടെ ഐശ്വര്യക്കേട്. ഈ നാടിന്റെ ഐശ്വര്യത്തിനായി പുലർച്ചെ ചൂലുമായിറങ്ങുന്ന കറുപ്പസ്വാമി ഇന്നാടിന്റെ വൃത്തിയുടെ മുഖം കൂടിയാണ്.തെങ്കാശി സ്വദേശിയായ കറുപ്പസ്വാമി ( 58 ) തോട്ടയ്ക്കാട് കവലയിലെ ഓട്ടോ ഡ്രൈവറാണ്.
പുലർച്ചെ 5.30ന് തോട്ടയ്ക്കാട് കവലയിൽ എത്തി റോഡിന്റെ ഇരുവശവും തൂത്തുവാരും. 10 വർഷമായി മുടങ്ങാതെ തുടരുന്ന ശീലം പ്രതിഫലേച്ഛയില്ലാതെ ആണ് ചെയ്യുന്നത്.
ഇല്ലാതെയാണ്. 19–ാം വയസ്സിലാണ് കറുപ്പസ്വാമി കേരളത്തിൽ എത്തിയത്.
ആദ്യം തിരുവനന്തപുരത്ത് പച്ചക്കറിക്കടയിൽ ജോലി.
തുടർന്ന് ലോറി ക്ലീനർ ജോലിയും പിന്നീട് കൂലിപ്പണി ചെയ്തു. അച്ഛന്റെ സഹോദരൻ തോട്ടയ്ക്കാട് വന്നതോടെ ജീവിതം ഇവിടേക്ക് മാറ്റി.
10 വർഷം മുൻപ് ഓട്ടോ വാങ്ങി ഓട്ടം തുടങ്ങി. വൃക്കരോഗം ബാധിച്ച് ആശുപത്രിയിലായി തിരികെ വന്നപ്പോഴും ശീലം മാറ്റിയില്ല.
അഞ്ച് മക്കളാണ്. ഭാര്യ രാമലക്ഷ്മിയും ഹോട്ടൽ മാനേജ്മെന്റ് പഠിച്ച് ജോലി നേടിയ ഇളയ മകൻ ശങ്കറിനും ഒപ്പം വാടക വീട്ടിലാണ് താമസം.
അഞ്ച് സെന്റ് സ്ഥലം വാങ്ങി വീട് വയ്ക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]