
പുതുപ്പള്ളി പെരുന്നാൾ കൊടിയേറ്റ് 28ന്; പ്രധാന പെരുന്നാൾ മേയ് 5,6,7 തീയതികളിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുതുപ്പള്ളി ∙ പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് 28നു കൊടിയേറും. ഉച്ചയ്ക്കു 2നു പുതുപ്പള്ളി, എറികാട് കരകളിൽനിന്നു കൊടിമരഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 5നു വികാരി ഫാ. ഡോ. വർഗീസ് വർഗീസ് കൊടിയേറ്റ് നിർവഹിക്കും. 29നും 30നും 6.30നു പ്രഭാത നമസ്കാരം, കുർബാന. വൈകിട്ട് 5.30നു സന്ധ്യാ നമസ്കാരം. മേയ് ഒന്നു മുതൽ 3 വരെ വൈകിട്ട് 6.15നു പുതുപ്പള്ളി കൺവൻഷനും രാത്രി 8നു മധ്യസ്ഥ പ്രാർഥനയും നടക്കും. മേയ് ഒന്നിനു രാവിലെ 9നു വെച്ചൂട്ടിനുള്ള മാങ്ങ അരിയൽ ആരംഭിക്കും.
സാംസ്കാരിക സമ്മേളനം 4നു രാവിലെ 11.30നു മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം കുര്യാക്കോസ് മാർ ക്ലിമ്മീസിനു സമ്മാനിക്കും.5നു വൈകിട്ട് 6നു വിവിധ കുരിശടികളിൽനിന്നുള്ള പുതുപ്പള്ളി തീർഥാടനം. രാത്രി 7നു വിശുദ്ധ ഗീവർഗീസ് സഹദാ അനുസ്മരണം – ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ.6നു രാവിലെ 11നു പൊന്നിൻകുരിശ് മദ്ബഹയിൽ പ്രതിഷ്ഠിക്കും. ഉച്ചയ്ക്കു 2നു വിറകിടീൽ ഘോഷയാത്ര, വൈകിട്ട് 4.30നു പന്തിരുനാഴി പുറത്തെടുക്കൽ. 5.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ പെരുന്നാൾ സന്ധ്യാനമസ്കാരം. 7നു പ്രദക്ഷിണം.
വലിയ പെരുന്നാൾ ദിനമായ 7നു പുലർച്ചെ ഒന്നിന് വെച്ചൂട്ടിനുള്ള അരിയിടീൽ. രാവിലെ 7.30നു പ്രഭാത നമസ്കാരം, 8.30നു പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. 11.15നു ചരിത്ര പ്രസിദ്ധമായ വെച്ചൂട്ട് നേർച്ചസദ്യ, വടക്കേപ്പന്തലിൽ കുട്ടികൾക്കുള്ള ആദ്യ ചോറൂട്ട്. ഉച്ചയ്ക്കു 2നു പ്രദക്ഷിണം, 4നു നേർച്ചവിളമ്പ്.
മേയ് 23നു രാവിലെ കുർബാനയ്ക്കു ശേഷം പെരുന്നാൾ കൊടിയിറങ്ങും. ക്രമീകരണങ്ങൾക്കു വികാരി ഫാ. ഡോ. വർഗീസ് വർഗീസ്, ഫാ. കുര്യാക്കോസ് ഈപ്പൻ, ഫാ. ബ്ലസൻ മാത്യു ജോസഫ്, ഫാ. വർഗീസ് വർഗീസ്, ട്രസ്റ്റിമാരായ പി.എം.ചാക്കോ പാലാക്കുന്നേൽ, ജോണി ഈപ്പൻ നെല്ലിശേരിയിൽ, സെക്രട്ടറി മോനു പി.ജോസഫ് എന്നിവർ നേതൃത്വം നൽകും.